മലയാള സിനിമയിലെ പ്രിയ താരം കെപിഎസി ലളിതയുടെ വിയോഗ വാർത്ത ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
അനശ്വര നടി കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് നടനും എംഎൽഎയുമായ മുകേഷ് രംഗത്തേക്ക്. നാടകത്തിലും സിനിമയിലും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി തിളങ്ങിയ വെള്ളിനക്ഷത്രത്തെയാണ് നഷ്ടമായതെന്ന് മുകേഷ് പറയുന്നു. ഏതു കഥാപാത്രത്തെയും തന്മയഭാവത്തോടെ പകർന്നാടിയ താരമാണ് ലളിത ചേച്ചിയെന്നും മുകേഷ് തുറന്ന് പറഞ്ഞു.
മുകേഷിന്റെ വാക്കുകൾ:
5 പതിറ്റാണ്ടായി നാടകത്തിലും സിനിമയിലും തിളങ്ങിയ വെള്ളിനക്ഷത്രം. എന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പം കെപിഎസിയിലൂടെ ആണ് ലളിത ചേച്ചിയും അരങ്ങിലെത്തിയത് .. എന്നും എന്നെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു ചേച്ചി .. ഏതു കഥാപാത്രത്തേയും തന്മയഭാവത്തോടെ പകർന്നാടിയ പ്രീയ നടി.. കൊതിയോടെയും അത്ഭുതത്തോടെയും ആണ് ആ പ്രതിഭ ഞാനെന്നും നോക്കിയിനിന്നിട്ടുള്ളത് .. ചേച്ചിയുടെ കഥാപാത്രങ്ങൾ ഇന്നും എന്നും അനശ്വരമാകട്ടേ .. അതാണ് ചരിത്രം ആവിശ്യപെടുന്നതും ...പ്രണാമം .. മഹാനടി .. പ്രണാമം ...
കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ ചുവട് വച്ച താരമാണ് കെപിഎസി ലളിത. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. മലയാളത്തിന്റെ മഹാ സംവിധായകനായ ഭരതന്‍ ആണ് താരത്തിന്റെ ഭർത്താവ്. താരത്തിന്റെ യഥാർത്ഥ പേര്-മഹേശ്വരി അമ്മ എന്നാണ്. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1969ൽ പുറത്തിറങ്ങിയ കെ.എസ് സേതുമാധവന്റെ കൂട്ടുകുടുംബം ആണ് കെപിഎസി ലളിതയുടെ ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാഗമായി കഴിഞ്ഞു കെപിഎസി ലളിത. അന്തരിച്ച സംവിധായകൻ ഭരതനെയാണ് കെപിഎസി ലളിത വിവാഹം ചെയ്തത്.