തമിഴില്‍ നിരവധി ഫാന്‍സുള്ള നടനാണ് ധനുഷ്. ഇന്ത്യന്‍ സിനിമയില്‍ മാത്രമല്ല അദ്ദേഹം ഹോളിവുഡ് സിനിമയില്‍ വരെ കഴിവ് തെളിയിച്ച പ്രതിഭയാണ്. 'ദി ഗ്രേമാന്‍' എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡില്‍ എത്തുന്നത്. ഇപ്പോഴിതാ തമിഴില്‍ ധനുഷും നയന്‍താരയും തമ്മിലുള്ള വിവാദമാണ്സോഷ്യല് മീഡിയയില്‍ വൈറലാകുന്നത്.
നടന് ധനുഷിനെതിരെ തുറന്നകത്തുമായി നടി നയന്‍താര രംഗത്തെത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെ ചൊല്ലിയുളള സിനിമാ താരങ്ങള്‍ തമ്മിലുളള തര്‍ക്കമാണ് മറനീക്കി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ധനുഷ് നിര്‍മ്മാതാവായ'നാനും റൗഡി താന്‍'സിനിമയിലെ ഭാഗങ്ങള്‍ നയന്‍താരയെ കുറിച്ച് നെറ്റ് ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയില്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്.
നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര ഉയര്‍ത്തുന്ന ആരോപണം. സിനിമയുടെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് പത്ത് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്ന് നയന്‍താര വെളിപ്പെടുത്തുന്നു.
നയന്‍താരയുടെ ഡോക്യുമെന്ററിയായ നയന്‍താര 'ബിയോണ്ട് ദ ഫെയരിടേ'ലിന്റെ റിലീസിന് മുന്നോടിയായാണ് നയന്‍താര ധനുഷിനെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് സെക്കന്‍ഡ് ദൃശ്യത്തിന് ധനുഷ് പത്ത് കോടി രൂപ ആവശ്യപ്പെട്ടെന്ന് നയന്‍താര ആഞ്ഞടിച്ചു. നമ്മള് എപ്പോഴും കാണുന്ന ഒരു വ്യക്തി അല്ല ധനുഷെന്നും. യഥാര്‍ത്ഥില്‍ അദ്ദേഹം മുഖംമൂടി അണിഞ്ഞാണ് ജീവിക്കുന്നതെന്നും നയന്‍താര തുറന്നടിക്കുന്നു. ഇതിനെ ദൈവത്തിന്റെ കോടതിയില്‍ ധനുഷ് വലിയ വില കൊടുക്കേണ്ടി വരുമെന്നും. തമിഴ്നാട്ടിലെ ജനങ്ങള്‍ ധനുഷിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിയണമെന്നും നയന്‍താര തുറന്നടിച്ചു.
മറ്റുള്ളവറുടെ ദൗര്ഭാഗ്യങ്ങളില് സന്തോഷിക്കുന്ന ഒരു വ്യക്തിയെന്നും നയന്‍താര തുറന്നടിച്ചു. ഇതോടുകൂടി കോളിവുഡിലെ പുതിയ വിവാദമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. എന്തായാലും നയന്‍താരയുടെ പരസ്യ വിമര്‍ശനത്തില്‍ തമിഴ്സിനിമ ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.