മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനാണ് മുകേഷ്. 1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. നായകനായും, സഹനടനായും എല്ലാം തന്നെ താരം മലയാള സിനിമ മേഖലയിൽ നിറഞ്ഞ് നിൽക്കുകയാണ്. എന്നാൽ ഇപ്പോൾ കൗണ്ടര്‍ കോമഡികളുടെ പേരില്‍ തനിക്ക് നേരിട്ട് ഒരു ദുരനുഭവത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് താരം. നടന്‍ ക്യാപ്റ്റന്‍ രാജുവിനോട് അദ്ദേഹത്തെ വേദനിപ്പിക്കുന്ന രീതിയിലുള്ള താന്‍ പറഞ്ഞു എന്ന പേരില്‍ ഹാസ്യം മറ്റു ചിലര്‍ പറഞ്ഞു നടന്നിട്ടുണ്ടെന്നും അത് താനും ക്യാപ്റ്റന്‍ രാജുവും തമ്മിലുള്ള അകലത്തിനു കാരണമായെന്നും മുകേഷ് വെളിപ്പെടുത്തുന്നു.
മുകേഷിന്റെ വാക്കുകള്‍
വേദനിപ്പിക്കില്ല. ഒരാളെക്കുറിച്ച് അല്‍പ്പം കടന്നു പോയ തമാശ പറയുകയാണെങ്കില്‍ അയാള്‍ ഇരിക്കുമ്ബോള്‍ തന്നെ അത് പറയണം. അല്ലാതെ അയാളില്ലാത്തപ്പോള്‍ അത് മറ്റുള്ളവരോട് പറഞ്ഞാല്‍ അത് പരദൂഷണമായിത്തീരും. ഞാന്‍ പറഞ്ഞു എന്ന പേരില്‍ ചിലര്‍ വേദനിപ്പിക്കുന്ന തരത്തിലുള്ള തമാശയുണ്ടാക്കി നടന്‍ ക്യാപ്റ്റന്‍ രാജുവിനോട് ഒരിക്കല്‍ പറഞ്ഞു കൊടുത്തിരുന്നു. അദ്ദേഹത്തിനത് കേട്ടപ്പോള്‍ ദേഷ്യം വന്നു.
ആ ദേഷ്യം മനസ്സില്‍ സൂക്ഷിച്ചതിനാല്‍ എന്നോട് ഒരുപാട് നാള്‍ മിണ്ടിയില്ല. എനിക്കും ആ തെറ്റിദ്ധാരണ മാറ്റാന്‍ കഴിഞ്ഞതുമില്ല. കമല്‍ സംവിധാനം ചെയ്ത 'ഗോള്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് അദ്ദേഹത്തിന്‍റെ തെറ്റിദ്ധാരണ എനിക്ക് തിരുത്താന്‍ കഴിഞ്ഞത് മുകേഷ് പറയുന്നു