മലയാള സിനിമ പ്രേമികൾക്ക് ഇടയിലെ ശ്രദ്ധേയനായ താരപുത്രനും നടനുമാണ് പ്രണവ് മോഹൻലാൽ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഒന്നാമൻ, പുനര്‍ജനി എന്നീ സിനിമകളിൽ ബാല താരമായി ആയാണ് പ്രണവ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ അസി.ഡയറക്ടറാകുകയും ചെയ്‌തിരുന്നു. എന്നാൽ ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളിൽ നായകനായും പ്രണവ് തിളങ്ങി. എന്നാൽ ഇപ്പോൾ പ്രണവ് മോഹന്‍ലാല്‍ മാധ്യമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്ഡറെ കാരണം വെളിപ്പെടുത്തുകയാണ് മോഹന്‍ലാല്‍.
' തനിക്കും ആദ്യകാലങ്ങളില്‍ അങ്ങനെ തന്നെയായിരുന്നു. വളരെ ഷൈ ആയിട്ടുള്ള ആളായിരുന്നു ഞാന്‍. എന്നാല്‍ പ്രണവിന് കുറച്ച്കൂടി കൂടുതലാണ്. സാധാരണ ജീവിത നയിക്കാന്‍ ആയാള്‍ക്ക് പറ്റുന്നുണ്ട്. കുറച്ചു കൂടി അകത്തേയ്ക്ക് വലിഞ്ഞ ആളാണ്. ഇന്‍ട്രേവേര്‍ട്ട് എന്ന് ഞാന്‍ പറയുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. അഭിമുഖത്തിന് വിളിച്ചാല്‍ ംന്തിനാണ് ഞാന്‍ വരുന്നതെന്ന് ചോദിക്കും. അതൊരുവലിയ ചോദ്യം ആണെന്നു താരരാജാവ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ ജീവിത രീതികളെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. നമുക്ക് ആഗ്രഹിച്ചതും ചെയ്യാന്‍ പറ്റാത്തതുമായ കാര്യങ്ങള്‍ പ്രണവ് ചെയ്യുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. തുടക്കത്തില്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷം ബഷീറിന്റെ പുസ്തകങ്ങളൊക്കെ ഇരുന്ന് വായിക്കുന്നത് കണ്ടുവെന്നും താരം അന്ന് പറഞ്ഞിരുന്നു.
പ്രണവ് യാത്ര ചെയ്യുന്നത് കാണുമ്പോള്‍ വലിയ സന്തോഷമാണ്. തനിക്കും ഇതുപോലെ യാത്രകള്‍ ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് പറ്റിയില്ല. ഒന്ന് അല്‍പം മാറിപ്പോയിരുന്നെങ്കില്‍ താനും അതുപോലെ പോയേനെ. പ്രണവിനെ കാണുമ്പോള്‍ സന്തോഷമാണ്. നമ്മള്‍ ആഗ്രഹിച്ചതും ചെയ്യാന്‍ പറ്റാത്തതുമായ ഒരുപാട് കാര്യങ്ങള്‍ അയാള്‍ ചെയ്യുന്നു. ഒരുപാട് യാത്ര ചെയ്യുന്നുണ്ട്. സ്വതന്ത്രനായി നടക്കുന്നു. അതില്‍ ഒരുപാട് സന്തോഷമുണ്ട്. അതുപോലെ തന്നെ ഇടയ്ക്ക് സിനിമ ചെയ്യുന്നുണ്ടെന്നും ലാല്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.