Latest News

തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ആരും സിനിമയെ മോശമാക്കാറില്ല; വിമര്‍ശിക്കുമ്പോള്‍ അതിനെ കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണ വേണം: മോഹന്‍ലാല്‍

Malayalilife
തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ആരും സിനിമയെ മോശമാക്കാറില്ല; വിമര്‍ശിക്കുമ്പോള്‍ അതിനെ കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണ വേണം: മോഹന്‍ലാല്‍

ലയാളത്തിലെ താര രാജാവിന് വർഷങ്ങളായി ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പലതരം സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെ നമ്മളിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഒരേയൊരു താരമാണ് മോഹൻലാൽ. എന്നാൽ ഇപ്പോൾ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ആരും സിനിമയെ മോശമാക്കാറില്ലെന്ന് മോഹന്‍ലാല്‍. മരക്കാറിനെ കുറിച്ച് മോശം പറയുന്നത് സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത വരാണെന്ന് മോഹന്‍ലാല്‍ പറയുന്നു. അതേസമയം ഇപ്പോൾ ചർച്ചയാകുന്നത് പുതിയ ചിത്രമായ ആറാട്ടിന്റെ പ്രമോഷന്റെ ഭാഗമായി മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ്.


ഒരു സിനിമയെ വിമര്‍ശിക്കുമ്പോള്‍ അതിനെ കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണ വേണം. കോവിഡ് സമയത്തൊക്കെ താന്‍ ഹൈദരാബാദിലായിരുന്നു. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടുള്ള പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നു എന്നത് വലിയ കാര്യമാണ്.
അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമയെ ഇഷ്ടപ്പെടുന്നവര്‍ സമ്മതിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ എഴുതില്ല. ആ ഇന്‍ഡസ്ട്രിയെ അവര്‍ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. ആ ഇന്‍ഡസ്ട്രിയെ മുന്നോട്ട് കൊണ്ടു പോകാന്‍ പ്രേക്ഷകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നും പിന്തുണ ഉണ്ടാവാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

ഫെബ്രുവരി 18ന് ആണ് തിയേറ്ററുകളിലെത്തുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉദയ കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുന്ന മാസ് ചിത്രവുമാണ് ആറാട്ട്.

Actor mohanlal words about telugu cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES