മലയാള സിനിമയിൽ വലിയ സ്വീകാര്യതയാണ് താരങ്ങളുടെ മക്കൾക്ക് ലഭിക്കാറുള്ളത്. എന്നാൽ ഇവർക്ക് നേരിടേണ്ടി വരുന്നത് ഹോ അച്ഛന്റെ /അമ്മയുടെ പേരില്‍ വന്നതല്ലേ എന്ന ചോദ്യമാണ്. വളരെ പെട്ടെന്ന് സിനിമയില്‍ പൊതുവെ താരപുത്രന്മാരും പുത്രിമാരും എത്തുമെന്നത് സത്യവുമാണ്. എന്നാൽ ഇപ്പോള്‍ അച്ഛന്റെ ലേബലില്‍ സിനിമയില്‍ എത്തിയെന്ന് പറയുന്നവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജയറാമിന്റെ മകനും യുവതാരവുമായ കാളിദാസ് ജയറാം.
എല്ലാവരും പറയും, അച്ഛന്റെ മേല്‍വിലാസത്തില്‍ അല്ലേ നിങ്ങള്‍ സിനിമയില്‍ വന്നത് എന്ന്. അങ്ങനെ പറയുന്നവര്‍ക്ക് ഒരു മറുപടി നല്‍കാന്‍ ഇപ്പോള്‍ ആഗ്രഹിയ്ക്കുന്നു. അതെ ഞാന്‍ എന്റെ അച്ഛന്റെ മേല്‍വിലാസത്തില്‍ തന്നെയാണ് വന്നത്, അല്ലാതെ അപ്പുറത്തെ വീട്ടിലുള്ള ആളുടെ മേല്‍വിലാസത്തില്‍ വരാന്‍ സാധിയ്ക്കില്ലല്ലോ.അച്ഛന്റെ മേല്‍വിലാസത്തില്‍ സിനിമയില്‍ എത്തിയാലും നിലനില്‍ക്കണമെങ്കില്‍ എന്തെങ്കിലും കഴിവ് ഉണ്ടാവുക തന്നെ വേണം.
ച്ഛനും അമ്മയ്ക്കും പിന്നാലെ മകന്‍ കാളിദാസനും സിനിമയില്‍ മുഖം കാണിച്ചപ്പോള്‍ ആരാധകര്‍ അത് ഏറ്റെടുത്തു. ഇപ്പോള്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് കാളിദാസ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇന്ന് നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.