നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. എന്നാൽ ഇപ്പോൾ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപിയെ തൃക്കാക്കരയില്‍ ബിജെപി പ്രചാരണത്തിനെത്തിയ അവഹേളിച്ചവര്‍ക്ക് വേദിയില്‍ വെച്ചു തന്നെ സിനിമ സ്റ്റൈലില്‍ മറുപടി നല്കി താരം. സോഷ്യല്‍ മീഡിയകളില്‍ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എ എന്‍ രാധാകൃഷ്ണന് വേണ്ടി പ്രചരണത്തിനായിട്ട് ആണ് സുരേഷ് ഗോപി കൊച്ചിയില്‍ എത്തിയത്.
ഒട്ടേറെ യോഗങ്ങളും അദ്ദേഹം പങ്കെടുത്ത് കൊച്ചിയില്‍ എത്തിയ സുരേഷ് ഗോപി സംസാരിച്ചു. എതിര്‍പാര്‍ട്ടിയിലെ ചിലര്‍ ഒരുവേദിയില്‍ പ്രസംഗിക്കാന്‍ എത്തിയപ്പോഴാണ് പ്രസംഗം തടസ്സപ്പെടുത്തി ബഹളം വച്ചത്. ‘എടാ സുരേഷ് ഗോപിയെ..’ എന്ന് വിളിയോടെയാണ് തുടക്കം. ഇത് തുടര്‍ന്നതോടെ, പോടാ.. എന്ന് പറഞ്ഞ് സിനിമാസ്റ്റൈലില്‍ സുരേഷ്ഗോപി പാഞ്ഞുചെന്നു. ഇതോടെ പ്രശ്നക്കാര്‍ സ്ഥലം കാലിയാക്കി.
‘അത് ആരാണെന്ന് മനസിലായി കാണുമല്ലോ അല്ലേ. അത്രയുള്ളൂ അസുഖം. അതൊരു അസുഖമാണ്. മുഖ്യമന്ത്രി ചികില്‍സിച്ചാ മതി. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത. മറ്റുള്ളവരുടെ പുറത്ത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം. ആര്‍ക്കാണ് അസഹിഷ്ണുത എന്ന് മനസിലായല്ലോ അല്ലേ..’ വേദിയില്‍ തിരിച്ചെത്തി സുരേഷ്ഗോപി പറഞ്ഞു.