Latest News

ജഗതി ചേട്ടനെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല;ജീവിതത്തില്‍ സംസാരിച്ചതിനെക്കാളധികം അദ്ദേഹം സിനിമയില്‍ സംസാരിച്ച ആളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്: ജയസൂര്യ

Malayalilife
ജഗതി ചേട്ടനെ  അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല;ജീവിതത്തില്‍ സംസാരിച്ചതിനെക്കാളധികം അദ്ദേഹം സിനിമയില്‍ സംസാരിച്ച ആളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്: ജയസൂര്യ

ദോസ്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് ജയസൂര്യ. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടന്‍ ജഗതിശ്രീകുമാര്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ക്യാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 

ജയസൂര്യയുടെ വാക്കുകള്‍

അപകടത്തിന് മുമ്പ് വരെ മൂന്ന് നാല് സിനികളില്‍ അദ്ദേഹം അഭിനയിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനോടൊപ്പം മൂന്ന് നാല് സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം ഇവരുടെയൊക്കെ കൂടെ യാത്ര ചെയ്തത് കൊണ്ടാണ്’

അദ്ദേഹം ഒരു 100 പോലീസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതും നൂറും വ്യത്യസ്തമാണ് ഇതൊക്കെ എങ്ങനെയാണ് ഒരു മനുഷ്യന് പറ്റുന്നത് സ്പോട്ടിലാണ് സംഭാഷണം പോലും കൊടുക്കുന്നത്. ഒരു പ്രോംപിറ്റിങ്ങുമില്ലാതെയാണ് അവതരിപ്പിക്കുന്നത്.

ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ സിബിഐ അഞ്ചാം പതിപ്പില്‍ അമ്പിളി ചേട്ടനെ കണ്ടപ്പോള്‍ ഏറെ വിഷമം തോന്നി. അദ്ദേഹത്തെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ സംസാരിച്ചതിനെക്കാളധികം അദ്ദേഹം സിനിമയില്‍ സംസാരിച്ച ആളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കണക്ക് പരിശോധിച്ചാല്‍ എത്ര സിനിമകള്‍. .സിനിമാ സംഭാഷണങ്ങളായിരിക്കും അദ്ദേഹം ജീവിതത്തില്‍ ഏറ്റവുമധികം പറഞ്ഞിട്ടുണ്ടാവുക,’

 

Actor jayasurya words about jagathy sreekumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES