2002ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രമായ ഊമപെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെ കാവ്യമാധവന്റെ നായകനായിട്ടായിരുന്നു ജയസൂര്യയുടെ അരങ്ങേറ്റം. താരത്തിനെ ശ്രദ്ധേയനാക്കിയത് തന്റെ വേറിട്ട അഭിനയ പാടവം തന്നെയായിരുന്നു. മലയാളത്തിലെ മുന്‍നിര നായികമാരുടെ നായകറോളിലെത്തിയതോടെയാണ് താരത്തിന് ശ്രദ്ധേയമായ വേഷങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചതും. കോമഡി മുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ വരെ തന്റെ കയ്യില്‍ ഭദ്രമാണെന്ന് ജയസൂര്യ തെളിയിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ നല്ലൊരു ചിത്രമാണെങ്കില്‍, അതില്‍ തനിക്ക് വലുതായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍, അതിനായി എത്ര സമയവും ഇന്‍വെസ്റ്റ് ചെയ്യാനും കഥാപാത്രത്തിനായി എത്ര കഷ്ടപ്പെടാനും മടി കാണിക്കാറില്ലെന്നും അതു തന്നെയാണ് തന്റെ വിജയരഹസ്യമെന്നും വ്യക്തമാക്കി.
മികച്ച പ്രോജക്ടുകളാണെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ മതി. ‘കടമറ്റത്ത് കത്തനാര്‍’ എന്ന വലിയൊരു പ്രോജക്ട് ആണ് എനിക്കിനിയുള്ളത്. അതിനായി സംവിധായകന്‍ ആവശ്യപ്പെടുന്ന രീതിയില്‍ ശരീരവും മനസ്സും ഒരുക്കിയെടുക്കേണ്ടതുണ്ട്. അത്തരമൊരു ചിത്രത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമ്പോള്‍ മറ്റെല്ലാം മാറ്റി വയ്ക്കാന്‍ മടിയില്ലാത്ത നടനാണു ഞാന്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോണ്‍ ലൂഥറാണ് ജയസൂര്യയുടെ പുതിയ ചിത്രം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അഭിജിത്ത് ജോസഫാണ്. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി. മാത്യുവാണ് നിര്‍മാണം. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം.