തമിഴിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും മലയാളത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ബാല. നിരവധി മലയാളം ചിത്രങ്ങളിലൂടെ മലയാളി മനസുകള്‍ കീഴടക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചതോടെ ബാല മലയാളത്തിന്റെ മരുമകനുമായി മാറി. എന്നാല്‍ അധികം വൈകാതെ ദമ്പതികള്‍ വേര്‍പ്പിരിഞ്ഞു. ഇവരുടെ ഏകമകന്‍ അവന്തിക എന്നറിയപ്പെടുന്ന പാപ്പു അമ്മ അമൃതയ്‌ക്കൊപ്പമാണ് കഴിയുന്നത്. അടുത്തിടെയാണ് ബാലയും ഡോ. എലിസബത്തും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ ഇരുവരും വിവാഹ മോചിതരായി എന്നും ഗോസിപ്പുകൾ വന്നു. എന്നാൽ ഇപ്പോൾ ഗോസിപ്പുകാരുടെ വായടപ്പിയ്ക്കും വിധമുള്ള ബാലയുടെ പുതിയ വീഡിയോ വൈറലാവുന്നു.
എലിസബത്ത് ഗർഭിണിയാണ്. ഗർഭകൊതിയിൽ ഭാര്യയ്ക്ക് കഴിക്കാൻ ആഗ്രഹമുള്ളത് എല്ലാം വാങ്ങി കൊടുക്കുന്ന ബാലയുടെ വീഡിയോ ആണ് പ്രചരിയ്ക്കുന്നത്. രണ്ടാം വിവാഹവും വേർപിരിയലിൽ അവസാനിച്ചു, ബന്ധം വേർപിരിഞ്ഞു എന്ന തരത്തിലുള്ള ഗോസിപ്പുകൾ വന്നു. ഗോസിപ്പുകളോടൊന്നും ബാല പ്രതികരിക്കാതായതോടെ ഗോസിപ്പ് ഉറപ്പിയ്ക്കുകയായിരുന്നു പാപ്പരാസികൾ.
എലിസബത്തിനെ അപേക്ഷിച്ച് കൂടുതൽ പൊസസീവ് താൻ ആണെന്നാണ് ബാല പറയുന്നത്. സമാധാനം കൂടുതൽ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടാണ് ഇവളെ കെട്ടിയത്. വളരെ ചെറിയ കാര്യത്തിനാണെങ്കിൽ പോലും ടെൻഷൻ അടിക്കുന്നത് എലിസബത്താണ്. തീരുമാനങ്ങളൊക്കെ പെട്ടെന്ന് എടുക്കുന്നതും നന്നായി പാചകം ചെയ്യുന്നതുമെല്ലാം ബാലയാണ്. രണ്ട് പേരിലും കൂടുതൽ സുഹൃത്തുക്കൾ ഉള്ളത് ബാലയ്ക്ക് ആണ്. കാരണം എട്ട് വർഷത്തോളം ഒറ്റയ്ക്ക് ഇരുന്ന മനുഷ്യനാണ്. വേറെ ആരും ഉണ്ടായിരുന്നില്ല. അന്നേരം എന്റെ സുഹൃത്തുക്കളായിരുന്നു സപ്പോർട്ട് നൽകിയത്. അവരെ ആരെയും ഞാൻ മറക്കില്ലെന്നും താരം പറയുന്നു.
ജീവിതത്തിൽ എത്ര പൈസയോ എത്ര മാർക്കറ്റ് വാല്യൂവോ പ്രശസ്തിയോ ഉണ്ടെന്ന് പറഞ്ഞാലും പരസ്പരമുള്ള ചേർച്ച ഉണ്ടാവണം. അത് സുഹൃത്തോ മാതാപിതാക്കളോ കെട്ടിയ ഭാര്യ ആരാണെങ്കിലും ശരി ചേർച്ച കൃത്യമായിരിക്കണം. എത്ര വേണമെങ്കിലും കഴിവ് ഉണ്ടായിരുന്നാലും എത്ര വേണമെങ്കിലും ആസ്തി ഉണ്ടെങ്കിലും ചേർച്ച ഇല്ലെങ്കിൽ എല്ലാം തീർന്നു. പിന്നെ ദൈവത്തിന്റെ അനുഗ്രഹം തിരിച്ച് കൊണ്ട് വരണം. എന്റെ മകൾക്ക് കൊടുത്തിരുന്നതും ഇപ്പോഴുള്ളതുമായ സ്‌നേഹം എത്രയാണെന്നും എനിക്കെന്ത് മാത്രം വേദന ഉണ്ടായിരുന്നതെന്ന് എനിക്കേ അറിയുകയുള്ളു ഇപ്പോൾ വിവാഹം കഴിഞ്ഞു.
എലിസബത്തിനോട് നിന്നെക്കാളും എനിക്കിഷ്ടം കൂടുതൽ മകളോടാണെന്ന് പറയും. അതുകൊണ്ടാണ് എനിക്ക് നിങ്ങളെ ഇഷ്ടമെന്ന് അവൾ തിരിച്ച് പറയും. അങ്ങനൊരു വിശാല മനസാണ്. നമ്മുടെ ഫീലിങ്‌സ് എന്താണെന്ന് അറിയാൻ പറ്റുന്ന ആളാണ്. നമുക്ക് കറക്ട് ആയിട്ടുള്ള ആളെ തിരഞ്ഞെടുക്കുക. അത് കറക്ട് ആയി ഇരിക്കുകയാണെങ്കിൽ ജീവിതം മുകളിലേക്ക് പോവും. നെഗറ്റീവ് ആയിട്ടുള്ളവരെ കളഞ്ഞേക്കണം അതാണ് ജീവിതം മുന്നോട്ട് നന്നായി കൊണ്ട് പോവാനുള്ള മാർഗമെന്നാണ് ബാല മുൻപ് പറഞ്ഞിട്ടുണ്ട് പറയുന്നത്.