Latest News

ഭാര്യയ്‌ക്കൊപ്പം ഭിന്നശേഷിക്കാരായ കുട്ടികളെ സന്ദര്‍ശിക്കാന്‍ എത്തി നടൻ ബാല; പബ്‌സിസിറ്റി വേണ്ടിയല്ല താന്‍ ഇത് ചെയ്യുന്നത് എന്ന് താരം

Malayalilife
ഭാര്യയ്‌ക്കൊപ്പം ഭിന്നശേഷിക്കാരായ കുട്ടികളെ സന്ദര്‍ശിക്കാന്‍ എത്തി നടൻ  ബാല; പബ്‌സിസിറ്റി വേണ്ടിയല്ല താന്‍ ഇത് ചെയ്യുന്നത് എന്ന് താരം

മിഴിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും മലയാളത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ബാല. നിരവധി മലയാളം ചിത്രങ്ങളിലൂടെ മലയാളി മനസുകള്‍ കീഴടക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചതോടെ ബാല മലയാളത്തിന്റെ മരുമകനുമായി മാറി. എന്നാല്‍ അധികം വൈകാതെ ദമ്പതികള്‍ വേര്‍പ്പിരിഞ്ഞു. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതനായത്. കുടുംബവിശേഷം പങ്കുവെയ്ക്കുന്നതിനോക്കാള്‍ അധികം ചാരിറ്റി വീഡിയോകളാണ് ബാല പങ്കുവെയ്ക്കുന്നത്. ബാലയെ പോലെ തന്നെ ഭാര്യ ഡോക്ടര്‍ എലിസബത്തും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ബാലയുടെ പുതിയ വീഡിയോയണ്. 

 എല്ലാവര്‍ക്കും അറിയാവുന്നതാണ് ബാലയ്ക്ക് കുഞ്ഞുങ്ങളോടുള്ള ഇഷ്ടം.  പല അവസരങ്ങളിലും അദ്ദേഹം അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. നിരവധി ചികിത്സ സഹായവും ബാല കുട്ടികള്‍ക്കായി  ചെയ്ത് കൊടുക്കാറുണ്ട്. ഇപ്പോഴിത എലിസബത്തിനോടൊപ്പം ഭിന്നശേഷിക്കാരായ കുട്ടികളെ സന്ദര്‍ശിക്കാന്‍ എത്തിയിരിക്കുകയാണ് താരം. കുഞ്ഞുങ്ങളോട് സംസാരിക്കുകയും അവരുടെ വിശേഷങ്ങള്‍ സ്‌നേഹത്തോടെ ചോദിച്ച് മനസ്സിലാക്കുകയും ഇരുവരും ചെയ്യുന്നുണ്ട്. ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

താരത്തിന്റെ വീഡിയോയ്ക്ക് നല്ല കമന്റുകളാണ്  ലഭിക്കുന്നത്.  പ്രേക്ഷകര്‍ ബാലയേയും എലിസബത്തിനേയും ദൈവം രക്ഷിക്കട്ടെ എന്നാണ് പറയുന്നത്. കുറെ സ്‌നേഹം ബഹുമാനിക്കുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. അതേസമയം എലിസബത്ത് ഗര്‍ഭിണിയാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ചില വലിയ വാര്‍ത്തകള്‍ ഉടന്‍ വരുമെന്നും ദീപാവലി ആശംസയ്‌ക്കൊപ്പം നടന്‍ കുറിച്ചിരുന്നു ബാല വീണ്ടും അച്ഛനാവാന്‍ പോകുന്നു എന്നുളള വാര്‍ത്ത . നടന്റെ വാക്കുകള്‍ വൈറലായതിന് പിന്നാലെയാണ് പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതിനെ കുറിച്ച് നടന്‍ പ്രതികരിച്ചിട്ടില്ല.

Actor bala visit handicapped childrens

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES