മലയാളത്തിലെ യുവ തലമുറ നെഞ്ചിലേറ്റിയ താരമാണ് ടോവിനോ തോമസ്. താരത്തിന്റെ പിറന്നാൾ ആയ ഇന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിലും മറ്റും വന്നത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നുവെങ്കിലും കൂതറ എബിസിഡി എന്നീ സിനിമകളിലാണ് ശ്രേദ്ധേയമായി തുടങ്ങിയത്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ
ത്. ഇപ്പോള്‍ പ്രണയിച്ചിരുന്ന സമയത്ത് ഭാര്യയോട് പറഞ്ഞ ഒരു അനുഭവത്തെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് താരം.
ടോവിനോ തോമസിന്റെ വാക്കുകള്‍,
സിനിമയായിരുന്നു എന്റെ ലോകം. ഞാന്‍ കല്യാണം കഴിക്കുന്നതിനു മുന്‍പേ എന്റെ അപ്പനോട് ഞാന്‍ പറഞ്ഞു. എനിക്ക് നടനാവുമ്പോള്‍ ഞാന്‍ കണ്ട സിനിമയിലെ നായകന്മാര്‍ ചെയ്യുന്നത് പോലെ ഒരു നിയന്ത്രണത്തിന്റെ ചട്ടക്കൂടില്‍ നില്‍ക്കാതെ അഭിനയിക്കുന്ന ഒരു ആക്ടര്‍ ആകണമെന്ന്, അതു കൊണ്ട് ചിലപ്പോള്‍ ചുംബന സീനില്‍ അഭിനയിച്ചേക്കാം, സാഹസികത ചെയ്‌തേക്കാം, വയലന്‍സ് ചെയ്‌തേക്കാം. എന്നൊക്കെ പറഞ്ഞപ്പോള്‍ എന്റെ അപ്പന്‍ പറഞ്ഞത്. നീ എന്നോട് ഇതൊന്നും ചോദിക്കേണ്ട കാര്യമില്ല, പക്ഷേ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയില്‍ നിന്ന് സമ്മതം വാങ്ങണമെന്ന്.
അപ്പന്‍ പറഞ്ഞത് പോലെ പ്രണയിച്ചിരുന്ന സമയത്ത് ഞാന്‍ അവളോട് ഇതിനെക്കുറിച്ച് പറഞ്ഞു. സിനിമയിലെ ക്യാരക്ടര്‍ എന്താണോ ആവശ്യപ്പെടുന്നത് അത് താന്‍ ചെയ്യുമെന്ന്. ഞങ്ങള്‍ തമ്മില്‍ നിരവധി കാര്യങ്ങള്‍ക്ക് അടികൂടിയിട്ടുണ്ട്, അതും വലിയ രീതിയിലുള്ള അടി. പക്ഷേ ഈ കാര്യത്തില്‍ മാത്രം ഞങ്ങള്‍ തമ്മില്‍ തെറ്റിയിട്ടില്ല. അത് സിനിമയിലാണ് ചെയ്യുന്നതെന്ന കോമണ്‍സെന്‍സ് അവളില്‍ ഉള്ളത് കൊണ്ട് അങ്ങനെ ഒരു വഴക്ക് ഉണ്ടായിട്ടില്ല . ടോവിനോ പറയുന്നു.