സിനിമയില്‍ നിന്ന് താത്ക്കാലികമായി ഇടവേളയെടുക്കുകയാണെന്ന ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്റെ വാക്കുകള്‍ ആരാധകര്‍ ഉണ്ടാക്കിയ നിരാശ ചെറുതല്ല.2022-ല്‍ പുറത്ത് ഇറങ്ങിയ ലാല്‍ സിങ് ഛദ്ദക്ക് ശേഷം ബോളിവുഡില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് നടന്‍. സിനിമയുടെ പരാജയമാണ് ഇടവേളക്ക് പിന്നിലെ കാരണമെന്നാണ് പ്രചരിക്കുന്ന വിവരം.
എന്നാലിപ്പോള്‍ ഇടവേളയ്ക്ക് കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. പഞ്ചാബി സിനിമയായ ജാട്ട 3യുടെ ട്രെയിലര്‍ ലോഞ്ചിലെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മറുപടി.
നിലവില്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ ഇതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. മാനസികമായി തയാറാകുമ്പോള്‍ ഉറപ്പായും ഞാനൊരു സിനിമ ചെയ്യും'. ആമിര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇനി സിനിമ പ്രഖ്യാപിക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെടുക്കുമെടുക്കുമെന്നും ആമിര്‍ വ്യക്തമാക്കി.
സലാം വെങ്കി എന്ന ചിത്രത്തിലാണ് ആമിര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത