Latest News

മുംബൈയില്‍ കോടികള്‍ വിലവരുന്ന പുതിയ ആഡംബര വസതി സ്വന്തമാക്കി ആമിര്‍ ഖാന്‍; നടന്‍ പുതിയതായി സ്വന്തമാക്കിയത് 9.75 കോടി രൂപയുടെ അപ്പാര്‍ട്ട്‌മെന്റ്

Malayalilife
 മുംബൈയില്‍ കോടികള്‍ വിലവരുന്ന പുതിയ ആഡംബര വസതി സ്വന്തമാക്കി ആമിര്‍ ഖാന്‍; നടന്‍ പുതിയതായി സ്വന്തമാക്കിയത് 9.75 കോടി രൂപയുടെ അപ്പാര്‍ട്ട്‌മെന്റ്

ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ പാലി ഹില്‍സിലെ ഏകദേശം 10 കോടി രൂപയ്ക്ക് പുതിയ അപ്പാര്‍ട്ട്‌മെന്റ് വാങ്ങി. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റായ സ്‌ക്വയര്‍ യാര്‍ഡ്‌സ്.കോം പുറത്തുവിട്ട വസ്തു രജിസ്‌ട്രേഷന്‍ രേഖകള്‍ അനുസരിച്ച് മുംബൈയിലെ ബാന്ദ്രയിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി 9.75 കോടി രൂപയ്ക്കാണ് ആമിര്‍  സ്വന്തമാക്കിയത് എന്നാണ് പറയുന്നത്. 

കാര്‍പ്പറ്റ് ഏരിയ അടക്കം ഏകദേശം 1,027 ചതുരശ്ര അടി വലിപ്പമുണ്ട് ഈ അപ്പാര്‍ട്ട്‌മെന്റിന് എന്നാണ് വിവരം. ജൂണ്‍ 25 നാണ് ഈ കച്ചവടം നടന്നത്. ഈ വസ്തുവിന്റെ റജിസ്‌ട്രേഷനായി 58.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 30,000 രൂപ രജിസ്‌ട്രേഷന്‍ ഫീസും നല്‍കേണ്ടി വന്നിരുന്നു. 

പാലി ഹില്‍സ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ആഡംബര പാര്‍പ്പിട സമുച്ചയമായ ബെല്ല വിസ്റ്റയിലാണ് ആമിര്‍ വാങ്ങിയ പുതിയ അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. ശാന്തമായ ചുറ്റുപാടും പച്ചപ്പ് നിറഞ്ഞ  പാലി ഹില്‍സ് മുംബൈ നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതിനാല്‍ തന്നെ മുംബൈയിലെ പ്രമുഖരും ബോളിവുഡ് താരങ്ങളും ഇവിടെയാണ് വസതികള്‍ വാങ്ങിയിരിക്കുന്നത്. 

ഇപ്പോള്‍ വാങ്ങിയ ബെല്ല വിസ്റ്റ അപ്പാര്‍ട്ട്മെന്റിന് പുറമേ. പാലി ഹില്‍സിലെ മറീന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലും ആമിറിന് അപ്പാര്‍ട്ട്‌മെന്റ് ഉണ്ട്. ആമിറിന്റെരണ്ട് മുന്‍ഭാര്യമാരായ റീന ദത്തയും കിരണ്‍ റാവുവും ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നത്. 
ബെല്ല വിസ്തയ്ക്കും മറീന അപ്പാര്‍ട്ടുമെന്റുകള്‍ക്ക് പുറമേ, ബാന്ദ്രയില്‍ 5,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ട് നിലകളുള്ള സീഫേസ് ബംഗ്ലാവും ആമിര്‍ ഖാനുണ്ട്. റിയല്‍ എസ്റ്റേറ്റിലെ കാര്യമായ നിക്ഷേപങ്ങള്‍ക്ക് ആമിര്‍ നടത്തിയിട്ടുണ്ട്. 2013-ല്‍ പാഞ്ച്ഗനിയില്‍ 2 ഏക്കറിലധികം വിസ്തൃതിയുള്ള ഒരു ഫാം ഹൗസും സ്വന്തമാക്കിയിരുന്നു താരം. ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലെ ഷഹാബാദിലെ ഒരു ഫാം ഹൗസിന്റെ ഉടമസ്ഥാവകാശവും അദ്ദേഹത്തിനുണ്ട്. 

Aamir Khan buys a new apartment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക