Latest News

അമ്മയുടെ ആരോഗ്യാവസ്ഥ മോശം; ആമിര്‍ ഖാന്‍ ചെന്നൈയിലേക്ക് താമസം മാറുന്നു; താമസം മാറ്റുന്നത് രണ്ട് മാസത്തേക്ക് എന്നും റിപ്പോര്‍ട്ട്

Malayalilife
 അമ്മയുടെ ആരോഗ്യാവസ്ഥ മോശം; ആമിര്‍ ഖാന്‍ ചെന്നൈയിലേക്ക് താമസം മാറുന്നു; താമസം മാറ്റുന്നത് രണ്ട് മാസത്തേക്ക് എന്നും റിപ്പോര്‍ട്ട്

പുതിയ സിനിമ പ്രഖ്യാപിച്ചതിന് താമസം മാറാന്‍ ഒരുങ്ങി ബോളിവുഡ് താരം ആമിര്‍ ഖാന്‍. ചെന്നൈയിലേക്കാണ് താരം താമസം മാറ്റുന്നത്. എന്നാല്‍ ഇത് സിനിമയ്ക്ക് വേണ്ടിയല്ല. അമ്മയുടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

താമസം മാറുന്നത് അടുത്ത രണ്ട് മാസത്തേക്കാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമ്മ സീനത്ത് ഹുസൈന്‍ ഇപ്പോള്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ ദുരിതാവസ്ഥയില്‍ അമ്മയ്ക്ക് അരികില്‍ താന്‍ വേണമെന്ന നിലപാടാണ് ആമിറിന്റെ തീരുമാനത്തിന് പിന്നില്‍.

തന്റെ പുതിയ പ്രോജക്ടായ 'സിതാരെ സമീന്‍ പര്‍' പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് താമസം മാറുന്നതിന്റെ വാര്‍ത്തകള്‍ വരുന്നത്. 2007ല്‍ പുറത്തിറങ്ങിയ താരത്തിന്റെ 'താരേ സമീര്‍ പര്‍' എന്ന ഹിറ്റ് ചിത്രത്തിന് സമാനമായ പ്രമേയമാണ് ഈ സിനിമയിലും. എന്നാല്‍ സിതാരേ സമീന്‍ പര്‍ നിങ്ങളെ ചിരിപ്പിക്കും എന്നാണ് ആമിര്‍ പറഞ്ഞത്.

അതേസമയം, തന്റെ സിനിമകള്‍ തുടരെ തുടരെ പരാജയപ്പെട്ടതിനാല്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുന്നതായി ആമിര്‍ പ്രഖ്യാപിച്ചിരുന്നു. താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ 'ലാല്‍ സിംഗ് ഛദ്ദ'യും അതിന് മുമ്പ് തിയേറ്ററിലെത്തിയ 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും' പരാജയമായിരുന്നു. എന്നാല്‍ പിന്നാലെ പുതിയ സിനിമ പ്രഖ്യാപിക്കുകയായിരുന്നു.

aamir khan to move to chennai For mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക