Latest News

മണിച്ചേട്ടൻ ഇന്നും മനസ്സിൽ എവിടെയോ ഒരു വിങ്ങൽ ആണ്; മരണം അത് അങ്ങനെയാണ് രംഗബോധം ഇല്ലാതെ കടന്നു വരുന്ന വിരുന്നുകാരൻ ആണ്; കുറിപ്പ് വൈറൽ

Malayalilife
 മണിച്ചേട്ടൻ ഇന്നും മനസ്സിൽ എവിടെയോ ഒരു വിങ്ങൽ ആണ്; മരണം അത് അങ്ങനെയാണ് രംഗബോധം ഇല്ലാതെ കടന്നു വരുന്ന വിരുന്നുകാരൻ ആണ്; കുറിപ്പ് വൈറൽ

ലയാളികളുടെ ഹൃദയത്തില്‍ മിമിക്രിയും നാടന്‍പാട്ടും സിനിമയുമൊക്കെയായി ചിര പ്രതിഷ്ഠ നേടിയ കലാകാരനാണ് കലാഭവന്‍ മണി. താരം  വിടപറഞ്ഞിട്ട് ഇന്ന് അഞ്ച് വര്‍ഷം പിന്നിട്ടിരിക്കയാണ്.  മണിയുടെ മരണ വാർത്ത മലയാളികള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു. പക്ഷേ ഇന്നും മലയാളി മനസില്‍ നാടന്പാട്ടുകളിലൂടെയും, മിമിക്രിയിലൂടെയും എല്ലാം   അദ്ദേഹം ജീവിക്കുന്നുണ്ട്. കലാഭവന്‍ മണിയുടെ കുടുംബങ്ങൾക്ക് ഇപ്പോഴും  മരിക്കാത്ത ഓര്‍മ്മകളാണ് ഉള്ളത്. കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. എന്നാൽ ഇപ്പോൾ കലാഭവൻ മാണിയുടെ ഓർമ്മകളുമായി ബന്ധപ്പെട്ടുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മണിച്ചേട്ടൻ ഇന്നും മനസ്സിൽ എവിടെയോ ഒരു വിങ്ങൽ ആണ് മരണം അത് അങ്ങനെയാണ് രംഗബോധം ഇല്ലാതെ കടന്നു വരുന്ന വിരുന്നുകാരൻ ആണ് ഞാനും ഫിലിം ഫീൽഡിൽ വർക്ക്‌ ചെയ്യുന്ന എന്റെ രണ്ട് ഫ്രണ്ട്സും മണിച്ചേട്ടന്റെ അടുത്ത് ഒരുപാടു പ്രാവശ്യം പോയിട്ടിട്ടുണ്ട് ആ സ്നേഹം അത് ഒരിക്കലും മനസ്സിൽ നിന്നു മായുന്നില്ല.

ഒരു പ്രാവശ്യം ഞങ്ങൾ ചെല്ലുമ്പോൾ മണിച്ചേട്ടനെ കാണാൻ കാലിനു സുഖം ഇല്ലാത്ത ഒരു ഭർത്താവും ഭാര്യയും ഉണ്ടായി ഗെയ്റ്റിൽ മണിച്ചേട്ടൻ വന്നു അവരോടു സംസാരിച്ചു അവർക്കു വേണ്ടത് എന്താണ് എന്ന് ചോദിച്ചു അതുപോലെ ചെയ്തു അങ്ങനെ ഒരുപാടു പേര് എത്രയോ ആളുകൾ ദിവസം വന്നു പോയിരുന്നു.ആരെയും സങ്കടപെടുത്താതെ ഒരുപാടു സഹായം ചെയ്തിരുന്ന നല്ലൊരു മനുഷ്യൻ എന്ന് പറയുന്നതിലും ദൈവ തുല്യൻ എന്ന് പറയുന്നതാവും നല്ലത് മണിച്ചേട്ടൻ ചെയ്ത സഹായങ്ങൾ ആരെയും അറിയിക്കരുതെന്നുണ്ടായി ആർക്കും അറിയുകയും ഇല്ല പറഞ്ഞാൽ തീരാത്ത അത്ര ഉണ്ട്.ഇന്നും മലയാളികൾ ഒരു ദിവസമെങ്കിലും മണിച്ചേട്ടനെ ഓർക്കാത്ത ദിവസം ഉണ്ടാകില്ല മണിച്ചേട്ടന്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ദിവസം ഉണ്ടാകില്ല ഒരിക്കലും മറക്കാത്ത മനസ്സിൽ നിന്നും മായാതെ ആ മുഖം മനസ്സിൽ എന്നും ഉണ്ടാകും.

A note about kalabhavan mani goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES