മിമിക്രിയും നാടന്‍പാട്ടും സിനിമയുമൊക്കെയായി മലയാളികളുടെ ഹൃദയത്തില്‍ ചിര പ്രതിഷ്ഠ നേടിയ കലാകാരനാണ് കലാഭവന്‍ മണി. മലയാളികള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു മണിയുടെ മരണം. പക്ഷേ ഇന്നും മലയാളി മനസില്‍ അദ്ദേഹം ജീവിക്കുന്നുണ്ട്. ഇപ്പോഴും കലാഭവന്‍ മണിയുടെ മരിക്കാത്ത ഓര്‍മ്മകളാണ് കുടുംബാംഗങ്ങള്‍ക്കുള്ളത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ജോൺ ബ്രിട്ടാസുമായുള്ള അഭിമുഖത്തിൽ ജീവിതത്തെക്കുറിച്ചാണ് മണി തുറന്നു സംസാരിക്കുന്നത്. അച്ഛനെക്കുറിച്ച് മണി പറയുന്നതിങ്ങനെ, അച്ഛൻ പണിയെടുക്കുന്ന സമയത്ത് അവിടെ ചെന്നിട്ട് പാള രണ്ടുസൈഡും കെട്ടിയിട്ട് മാങ്ങ കൊണ്ട് തരുമായിരുന്നു. കൂടെ എന്റെ കൂട്ടുകാരന്മാർകാണും . ആരുടെ ദേഹത്താണോ മാങ്ങ തട്ടിയിട്ട് വീഴുന്നത് ആ മാങ്ങ അവർക്ക് ആണ് എന്ന് കൂട്ടുകാരന്മാർ പറയുമായിരുന്നു. ആ നാളുകൾ ഒരിക്കലും നമുക്ക് മറക്കാൻ ആകില്ല .
അച്ഛൻ ഷർട്ട് ഇടുമായിരുന്നില്ല. ഷർട്ട് ഇടാൻ അറിയുമായിരുന്നില്ല. അറിയാത്തോണ്ട് മാത്രം അല്ല ഷർട്ട് ഇല്ലാഞ്ഞിട്ടാണ്. എന്റെ കല്യാണത്തിന്റെ അന്നാണ് അദ്ദേഹം ഷർട്ട് ഇടുന്നത്. കസേരയിൽ ഇരിക്കാൻ അറിയില്ല. അച്ഛൻ ഇരുന്നത് പൊന്തുകാലിൽ ആണ്. അച്ഛന് ആണെങ്കിൽ അന്ന് ഷർട്ട് ഇട്ടിട്ട് ചൊരിഞ്ഞിട്ടും വയ്യാത്ത അവസ്ഥ ആയിരുന്നു.