Latest News

ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും അത് വലിയൊരു തകർച്ചയായിരുന്നുവെന്നുമെല്ലാം മരണശേഷം വാർത്തകൾ വന്നിരുന്നു; തുറന്ന് പറഞ്ഞ് കലാഭവൻ മണിയുടെ ഭാര്യ

Malayalilife
 ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും അത് വലിയൊരു തകർച്ചയായിരുന്നുവെന്നുമെല്ലാം മരണശേഷം വാർത്തകൾ വന്നിരുന്നു; തുറന്ന് പറഞ്ഞ് കലാഭവൻ മണിയുടെ ഭാര്യ

നാടന്‍ പാട്ടുകളുടെ ഈണവും നിരവധി മികച്ച കഥാപാത്രങ്ങളെയും ബാക്കിയാക്കി കലാഭവന്‍ മണി വിടവാങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. നിരവധി മികച്ച കഥാപാത്രങ്ങളെ ബാക്കി വച്ചായിരുന്നു ആ ചാലക്കുടിക്കാരന്റെ മടക്കം. സഹനടനായും വില്ലനായും നായകനായും പാട്ടുകാരനായും ഒക്കെ തിളങ്ങിയ കലാഭവന്‍ മണിക്ക് സിനിമയില്‍ നിരവധി ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും തന്റെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് താരം തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ കലാഭവൻ മണിയുടെ ഭാര്യയുടെ വാക്കുകൾ ആണ്  സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുന്നു.

ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും അത് വലിയൊരു തകർച്ചയായിരുന്നുവെന്നുമെല്ലാം രണശേഷം വാർത്തകൾ വന്നിരുന്നു. അത് ഏറെ വിഷമിപ്പിച്ചിരുന്നു. സത്യം എന്താണെന്ന് ഞങ്ങൾക്കും ദൈവത്തിനും അറിയാം. പറയുന്നവർക്ക് എന്തും പറയാമല്ലോ. അദ്ദേഹം മരിച്ചു കിടന്നപ്പോൾ ഞാൻ കരഞ്ഞില്ല കരയുന്നത് കണ്ടില്ല എന്നൊക്കെ പറഞ്ഞിരുന്നു. എല്ലാമെല്ലാമായിരുന്ന ഒരാൾ മരിച്ചു കിടക്കുമ്പോൾ എങ്ങനെയാണ് ക്യാമറ നോക്കി ഒരു ഭാര്യയ്ക്ക് പോസ് ചെയ്യാൻ കഴിയുന്നത്. എന്താണ് നമ്മുടെ ലോകം ഇങ്ങനെ ആയിപ്പോയതെന്ന് അറിയില്ല.

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച് വളർന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പാട്ടുകളിലെല്ലാം ഇതേക്കുറിച്ച് സൂചിപ്പിക്കാറുമുണ്ടായിരുന്നു. സ്വപ്നം കണ്ടതിനും അപ്പുറത്ത് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. എന്നും തനിക്കൊപ്പമുള്ള ആരാധകരോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്.

Actor kalabhavan mani wife words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES