മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത അതുല്യ നടനാണ് കലാഭവന്‍ മണി. ചാലക്കുടിക്കാരന്‍ ചങ്ങാതിയായി ഈ താരം ജനമനസുകളുടെ മനസില്‍ കുടിയേറിയിട്ട് വര്‍ഷങ്ങളായി. അപ്രതീക്ഷിതമായുണ്ടായ മണിയുടെ വിയോഗം നാട്ടുകാരെയും എന്തിന് കേരളക്കരയെയാകെ കരയിച്ചു. താൻ ജനിച്ച് വളർന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ മണി പറഞ്ഞ വാക്കുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയവയായിരുന്നു. എന്നാൽ ഇപ്പോൾ കലാഭവൻ മണിയുടെ മകളുടെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഒരച്ഛനും മകളെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരു ഭർത്താവും ഭാര്യയെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ സഹോദരങ്ങളെ ഇങ്ങനെ സ്നേഹിച്ചിട്ടു ണ്ടാകില്ല. ഒരാളും തന്റെ കൂട്ടുകാരെ നാട്ടുകാരെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാകില്ല, എന്റെ അച്ഛനല്ലാതെ. നിങ്ങൾ അറിയുന്ന കലാഭവൻ മണിയല്ലാതെഅച്ഛൻ മരിച്ചു എന്ന് തങ്ങൾക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പത്താംക്ലാസ് പരീക്ഷ തുടങ്ങാൻ കുറച്ചുദിവസം ബാക്കിയുള്ളപ്പോഴായിരുന്നു മരണം. ഞാൻ ഡോക്ടർ ആകണം എന്നതാണ് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം.
മണിക്ക് കുടുംബത്തെക്കാൾ ഇഷ്ടം കൂട്ടുകാരെയാെണന്ന് ചിലർ പറഞ്ഞതിൽ ഒരു സത്യവും ഇല്ല. കുടുംബം കഴിഞ്ഞേയുള്ളു അച്ഛന് എന്തും . ചാലക്കുടിയില്ലാതെ അച്ഛന് ഒന്നുമുണ്ടായിരുന്നില്ല. അ തുപോലെ തന്നെ ചാലക്കുടിക്കാരും. പാട്ടുകാരനും നടനും അല്ലാതെ ഒരു ചിത്രകാരൻ കൂടിയായിരുന്നു തന്റെ അച്ഛൻ. അദ്ദേഹത്തിന്റെ പടങ്ങൾക്ക് നല്ല ഒറിജിനാലിറ്റിയുണ്ടായിരുന്നു. ഒരാൾ തൊട്ടുമുന്നിൽ വന്നു നിൽക്കുന്നതുപോലെ തോന്നും ആ പടങ്ങൾ കണ്ടാൽ മാത്രമല്ല ദിലീപ് അങ്കിൾ ഇടയ്ക്കിടയ്ക്ക് വിളിക്കും. അതൊരു വലിയ ആശ്വാസമാണ്. ഒരു ദിവസം അദ്ദേഹം വീട്ടിൽ വന്നിരുന്നു.
അച്ഛൻ മരിച്ചിട്ടു നാളുകൾ കഴിഞ്ഞെങ്കിലും മണിയെന്നു പറഞ്ഞാൽ തന്നെ അമ്മയുടെ കണ്ണുകൾ നിറയും. എന്തിനായിരുന്നു എന്റെ പൊന്നച്ഛാ ഇത്ര തിടുക്കം. എങ്ങോട്ടാണ് അച്ഛൻ പോയത്? അച്ഛന്റെ മകളുടെ സങ്കടം അച്ഛൻ അറിയുന്നുണ്ടാവുമോ എന്തോ? എന്നും അച്ഛന്റെ ബലികുടീരത്തിനടുത്തിരിക്കുമ്പോൾ ഒരു പ്രത്യേകതരം കാറ്റു വരും. ആ കാറ്റിന് അച്ഛന്റെ മണമായിരിക്കും.