ഞങ്ങള്‍ രണ്ട് പേരും കൂടി ഒരു കൊച്ചു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു; മ്യൂസിക്കല്‍ ആക്ഷന്‍ ത്രില്ലറുമായി സംവിധാനത്തിലേക്ക് നീരജ് മാധവും അനിയനും..! 

Malayalilife
ഞങ്ങള്‍ രണ്ട് പേരും കൂടി ഒരു കൊച്ചു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു; മ്യൂസിക്കല്‍ ആക്ഷന്‍ ത്രില്ലറുമായി സംവിധാനത്തിലേക്ക് നീരജ് മാധവും അനിയനും..! 

മലയാളസിനിമയിലെ പുതുമുഖ നടന്മാരില്‍ ഏറെ ശ്രദ്ധ നേടിയ താരമാണ് നീരജ് മാധവ്. അഭിനയത്തിലൂടെ മലയാളികള്‍ക്ക പ്രിയങ്കനായ നീരജ് സംവിധാനത്തിലേക്ക് കൈയ്യൊപ്പ് പതിപ്പിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ കൂടിയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുവാനുള്ള തീരുമാനത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്. മാത്രമല്ല, താരത്തോടൊപ്പം സഹോദരന്‍ നവനീത് മാധവും സംവിധാന പങ്കാളിയാകുന്നു.

സംഗീതത്തിനും ആക്ഷനും ഏറെ പ്രധാന്യം നല്‍കുന്ന ചിത്രമാണിത്. കൂടാതെ, സിനിമയെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. 'ഞാനും അനിയനും കൂടെ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ! എന്നെ ഫോളോ ചെയുന്ന കുറച്ചു പേര്‍ക്കെങ്കിലും അറിയാം ഞാന്‍ സംവിധായകനാവാന്‍ ആഗ്രഹിച്ച് വന്ന് അഭിനയത്തിലേക്ക് തിരിഞ്ഞ ആളാണ്. 

വലിയ ഉത്തരവാദിത്തം ആണെന്നറിയാം, കഴിഞ്ഞ അഞ്ചുവര്‍ഷകാലയളവില്‍ സിനിമയില്‍ നിന്ന് മനസ്സിലാക്കിയതും പകര്‍ന്ന് കിട്ടിയതും കണ്ടതും കേട്ടതും പറ്റിയ തെറ്റുകളില്‍ നിന്ന് പഠിച്ചതും എല്ലാം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഊര്‍ജം തരികയായിരുന്നു. എനിക്ക് മുന്‍പേ അഭിനേതാവായി ആദ്യം സിനിമയില്‍ വന്ന അനിയന്‍ നവനീത് മാധവ് അവന്റ അനുഭവങ്ങളും ആശയങ്ങളുമായി ഈ സംരംഭത്തില്‍ പങ്കാളിയായി കൂയെയുണ്ട് എന്നതാണ് മറ്റൊരു സന്തോഷം! ഇതുവരെ കാണിച്ച സപ്പോര്‍ട്ട് ഇനിയങ്ങോട്ടും ഉണ്ടാവണം കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കാം നന്ദി.'- നീരജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES