Latest News

നവനീത് മാധവന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് നീരജ് മാധവ്; അനിയന്റെ സംവിധാനത്തിലൊരുങ്ങുന്ന 'എന്നിലെ വില്ലനില്‍ നായകനായെത്തുന്നത് ചേട്ടന്‍ നീരജ്

Malayalilife
നവനീത് മാധവന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് നീരജ് മാധവ്; അനിയന്റെ സംവിധാനത്തിലൊരുങ്ങുന്ന 'എന്നിലെ വില്ലനില്‍ നായകനായെത്തുന്നത് ചേട്ടന്‍ നീരജ്

യുവ നടന്‍ നീരജ് മാധവിന്റെ സഹോദരന്‍ നവനീത് മാധവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നിലെ വില്ലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നീരജ് മാധവ് തന്നെയാണ് അനിയന്റെ സംവിധാനത്തില്‍ താന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരുമായി പങ്കുവച്ചത്. മസിലുകാട്ടി മാസ് ലുക്കിലാണ് നീരജ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. കൈയിലൊരു മൈക്കുമുണ്ട്. സ്വാതിക് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ഏറെ സന്തോഷത്തോടെ അവതരിപ്പിക്കുന്നു 'എന്നിലെ വില്ലന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. അനിയന്‍ നവനീത് മാധവ് സംവിധായകനാകുന്ന ആദ്യത്തെ സിനിമ!. എനിക്കും അനിയനും പലപ്പോഴും ചില താത്പര്യങ്ങളെല്ലാം ഒരുപോലെയായിരുന്നു. അങ്ങനെയാണ് ഒരുപാട് കാലമായി ആലോചിക്കുന്നു ഒന്നിച്ച് സിനിമ ചെയ്താലെന്താ എന്ന്. അപ്പോഴാണ് സ്വസ്തിക് എന്ന നിര്‍മ്മാതാവിനെ കിട്ടുന്നത്. അദ്ദേഹത്തിന്റെ പൂര്‍ണ പിന്തുണ കിട്ടിയ ഞങ്ങള്‍ക്ക് പിന്നെ ഇക്കാര്യത്തില്‍ വീണ്ടും ചിന്തിക്കേണ്ട അവസ്ഥയുണ്ടായില്ല. ഇതാ എന്റെ കുഞ്ഞനിയന്‍ എന്നെ ഡയറക്ട് ചെയ്യാന്‍ പോകുന്നു. അത് വളരെ സ്പെഷ്യലാണ്. ഞങ്ങളുടെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. നിങ്ങളുടെ എല്ലാവിധ പിന്തുണയും സ്നേഹവും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നീരജ് മാധവ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

Neeraj Madhav released new film poster Directing by Navaneeth Madhav

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക