ആകാശനീലിമയില്‍ അലിഞ്ഞ് നീരജും ദീപ്തിയും; മനോഹരമായ മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Malayalilife
 ആകാശനീലിമയില്‍ അലിഞ്ഞ് നീരജും ദീപ്തിയും; മനോഹരമായ മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ലയാളസിനിമയില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലടെയും നൃത്തത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട നടനാണ് നീരജ് മാധവന്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ഗംഭീരമായ ഒരു മടങ്ങി വരവിലാണ്. ആമസോണ്‍ പ്രൈം ഹിന്ദി സീരീസായ ദി ഫാമിലിമാന്‍ എന്ന  ചിത്രത്തിലൂടെ യുവതാരം നീരജ് മാധവ് ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയനാകുകയാണ്. നീരജിനെ പോലെ നൃത്തത്തില്‍ മുന്നിലാണ് നീരജിന്റെ അമ്മ ലതയും. 2018 ലാണ് നീരജ് വിവാഹിതനായത്. ടെക്നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന ദീപിതിയെയാണ് താരം വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവഹിതരായത.

കഴിഞ്ഞ ദിവസമാണ് തന്റെ ജീവിതത്തിലെ പുതിയ സന്തോഷം നീരജ് പങ്കുവച്ച് എത്തിയത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു. തനിക്കും ഭാര്യ ദീപ്തിക്കും ആദ്യത്തെ കണ്‍മണി പിറന്ന സന്തോഷമാണ് നീരജ് പങ്കുവച്ചത്. ഒരു ഫോട്ടോ പങ്കുവെച്ചാണ് പെണ്‍കുഞ്ഞ് ജനിച്ച വിവരം നീരജ് കുറിച്ചത്.ദീപ്തിയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും നീരജ് അറിയിച്ചു. കുഞ്ഞ് ജനിക്കുന്നത് വരെ അച്ഛനാകാന്‍ ഒരുങ്ങുന്നതിന്റെ ഒരു സൂചനയും നല്‍കാതിരുന്നതിനെക്കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ ദീപിത്യുടെ ഒരു മറ്റേര്‍ണല്‍ ഫോട്ടോഷൂട്ട് ചിത്രമാണ് വൈറലായി മാറുന്നത്. ഗര്‍ഭകാലം ആഘോഷമാക്കിയിരുന്നു ഇരുവരുമെന്നാണ് വ്യക്താമാകുന്നത്. ഞങ്ങള്‍ അങ്ങനെ മൂന്നായപ്പോള്‍ എന്ന് കുറിച്ചുകൊണ്ടാണ് ദീപ്തി ചിത്രം പങ്കുവച്ചിരിക്കുന്നത്.

2018ലാണ് നീരജ് മാധവും ദീപ്തിയും വിവാഹിതരായത്.ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുളള താരമാണ് നീരജ്. 2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജിന്റെ സിനിമാ അരങ്ങേറ്റം. പിന്നാലെ മെമ്മറീസ്, ദൃശ്യം, സപ്തമശ്രീ തസ്‌കരഹ പോലുളള സിനിമകളിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

NEERAJ MADHAV AND DEEPTHI MATERNITY PHOTOSHOOT

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES