മലയാളികള്‍ നെഞ്ചേറ്റിയ നായിക നസ്രിയ മലയാളസിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയതിനു പിന്നാലെ തമിഴിലും അഭിനയിക്കാനൊരുങ്ങുന്നുവെന്ന് സൂചനകള്‍. തമിഴകത്തും നിരവധി ആരാധകരുളള നടിയാണ് നസ്രിയ. നസ്രിയ തമിഴകത്തേക്കു തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത കേട്ട് സന്തോഷത്തിലാണ് ആരാധകര്‍. 'നേരം', 'രാജാ റാണി', 'നെയ്യാണ്ടി', 'വായൈ മൂടി പേസവും' തുടങ്ങി വളരെ ചുരുക്കം ചിത്രങ്ങള്‍ കൊണ്ട് തമിഴ് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് നസ്രിയ.
സംവിധായകന് എച്ച്.വിനോദിന്റെ ചിത്രത്തില്‍ തല അജിത്തിനൊപ്പമാണ് നസ്രിയയുടെ അടുത്ത ചിത്രം എന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്ത. നസ്രിയ ഒഫീഷ്യല്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടാണ് ആദ്യം ഈ വാര്‍ത്ത അനൗണ്‍സ് ചെയ്തത്. ഹിന്ദി ചിത്രമായ 'പിങ്കി'ന്റെ റിമേക്ക് ആവും ചിത്രമെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ വാര്‍ത്തകളോട് നസ്രിയയോ അജിത്തോ ഔദ്യോഗികമായി വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടില്ല.
സംവിധായകന് സിരുതൈ ശിവയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന 'വിശ്വാസ'ത്തിന്റെ ഷൂട്ട് കഴിഞ്ഞാല്‍ ഉടനെ സംവിധായകന് വിനോദിന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ് അജിത്ത്.
വിവാഹം കഴിഞ്ഞ് നാലു വര്‍ഷത്തോളം സിനിമയില്‍ നിന്നു വിട്ടുനിന്ന നസ്രിയ മടങ്ങിവന്നത് അഞ്ജലിയുടെ 'കൂടെ'യിലൂടെയായിരുന്നു.ഫഹദിനൊപ്പം അഭിനയിക്കുന്ന അന്‍വര്‍ റഷീദ് ചിത്രം 'ട്രാന്‍സ്' ആവും നസ്രിയയുടെ അടുത്ത മലയാളം ചിത്രം എന്നും വാര്‍ത്തകളുണ്ട്. 214 ല്‍ പുറത്തിറങ്ങിയ 'തിരുമണം എന്നും നിക്കാഹ്' ആയിരുന്നു നസ്രിയയുടെ അവസാന തമിഴ് ചിത്രം. ജയ് ആയിരുന്നു നായകന്.