Latest News

ഉന്നാല്‍ മുടിയും തോഴാ എന്ന പാട്ടു പാടി ടെന്‍ഷന്‍ മാറ്റി; ചോര പൊടിഞ്ഞിട്ടും കടിച്ചമര്‍ത്തി; കാതില്‍ ലക്ഷങ്ങള്‍ വില കൂടിയ ഡയമണ്ട് കമ്മലുകള്‍ അണിഞ്ഞതോടെ പാട്ടും ഡാന്‍സും; സോഷ്യല്‍ മീഡിയയില്‍ വൈറലായി നയന്‍താരയുടെ മേക്കാത് കുത്തല്‍ വീഡിയോ

Malayalilife
 ഉന്നാല്‍ മുടിയും തോഴാ എന്ന പാട്ടു പാടി ടെന്‍ഷന്‍ മാറ്റി; ചോര പൊടിഞ്ഞിട്ടും കടിച്ചമര്‍ത്തി; കാതില്‍ ലക്ഷങ്ങള്‍ വില കൂടിയ ഡയമണ്ട് കമ്മലുകള്‍ അണിഞ്ഞതോടെ പാട്ടും ഡാന്‍സും; സോഷ്യല്‍ മീഡിയയില്‍ വൈറലായി നയന്‍താരയുടെ മേക്കാത് കുത്തല്‍ വീഡിയോ

ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നയന്‍താര. ഭര്‍ത്താവ് വിഘ്നേഷ് ശിവനും മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം ഗ്രീസില്‍ നിന്നെടുത്ത താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഗ്രീസില്‍ നിന്നുള്ള നയന്‍താരയുടെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. 

തന്റെ കാത് കുത്തുന്ന റീല്‍ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'നീ ഇത് ചെയ്യാന്‍ പോകുകയാണോ?' എന്ന് വിഘ്‌നേഷ് ശിവന്‍ നയന്‍താരയോട് ചോദിക്കുന്നുണ്ട്. 'എന്നെക്കൊണ്ട് അത് സാധിക്കും' എന്ന് അല്‍പം പേടിയോടെ നയന്‍താര മറുപടി പറയുന്നുണ്ട്.

പിന്നീട് ചെറിയ സ്റ്റഡുകള്‍ തിരഞ്ഞെടുത്ത ശേഷം നയന്‍താര കസരേയില്‍ ഇരിക്കുന്നതും ജ്വല്ലറിയിലെ ജീവനക്കാരി നയന്‍താരയുടെ കാത് കുത്തുന്നതും വീഡിയോയില്‍ കാണാം. മൂന്ന് സ്റ്റഡുകളാണ് നയന്‍താര കാതില്‍ അണിഞ്ഞത്. അതിന് ശേഷം സന്തോഷത്തോടെ ഡാന്‍സ് ചെയ്യുന്നതും വീഡിയോയിലുണ്ട്. 

ലക്ഷങ്ങള്‍ വില വരുന്ന ഡയമണ്ട് കമ്മലുകളാണ് താരം അണിഞ്ഞത്. 'എന്ത് മനോഹരമായ ചെവികളാണെന്ന് നിങ്ങള്‍ക്ക് ഇനി പറയാം' എന്നാണ് റീലിന് നയന്‍താര ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം 'കാതു മാ' എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്. നയന്‍താരയും വിഘ്‌നേഷ് ശിവനും ഒന്നിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ നയന്‍താരയുടെ കഥാപാത്രമാണ് കാതു എന്ന കാദംബരി.

ചെവിയില്‍ നിന്ന് രക്തം ഒഴുകിയിട്ടും കാതു കുത്തുന്നതിന്റെ ആവേശത്തില്‍ ഇരിക്കുന്ന നടിയെ ആണ് വിഡിയോയില്‍ കാണുന്നത്. ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് വിഡിയോ. 2.3 കോടി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.

 

Nayantharas Ear Piercing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക