Latest News

 ആദ്യത്തെ ഗ്രാന്‍ഡ് പ്രിക്‌സ് അനുഭവം; വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ ജിദ്ദയില്‍ അവധിയാഘോഷിച്ച് നയന്‍താരയും വിഘ്‌നേശും             

Malayalilife
  ആദ്യത്തെ ഗ്രാന്‍ഡ് പ്രിക്‌സ് അനുഭവം; വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ ജിദ്ദയില്‍ അവധിയാഘോഷിച്ച് നയന്‍താരയും വിഘ്‌നേശും              

രാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരും വിവാഹമോചനത്തിലേക്ക് പോവുന്നു എന്ന രീതിയിലുള്ള വാര്‍ത്തകളാണ് കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് പല പോസ്റ്റുകളും ഇരുവരും പങ്കുവച്ചിരുന്നെങ്കിലും ഇപ്പോള്‍ അത് പൂര്‍ണമായും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുകയാണ് താരദമ്പതികള്‍ പുതിയതായി പങ്കുവച്ച പോസ്റ്റ്.

കഴിഞ്ഞ ദിവസമാണ് നയന്‍താരയും വിഘ്നേഷും മക്കള്‍ക്കൊപ്പം സൗദി അറേബ്യയിലെ ജിദ്ദയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയത്. ഇതിന്റെ ചിത്രങ്ങള്‍ താരം മുന്‍പ് തന്നെ പങ്കുവച്ചിരുന്നു.സൗദി അറേബ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് ഇവന്റിലും ഇരുവരും പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ ശ്ര?ദ്ധേയമാകുന്നുണ്ട്.

വിക്കിക്ക് ഒപ്പമുള്ള സുന്ദര നിമിഷങ്ങള്‍ നയന്‍സ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ 'ആദ്യത്തെ ഗ്രാന്‍ഡ് പ്രിക്‌സ് അനുഭവം' എന്ന് കുറിച്ചുകൊണ്ട് വിഘ്‌നേശ് ശിവനും ചിത്രങ്ങള്‍ പങ്കിട്ടു. 'അതയും താണ്ടി പുനിതമാനത്' എന്നാണ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

nayanthara and vignesh in saudi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക