ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് ജവാന്‍. പഠാന് പിന്നാലെയെത്തിയ കിംഗ് ഖാന്‍ ചിത്രം ജവാനും 1000 കോടിയിലെത്തുമോ എന്ന ആകാംക്ഷയിലാണ് ബോളിവുഡ്.ആഗോളതലത്തില്‍ 907.54 കോടി നേടിയതായി നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
സെപ്തംബര്‍ 7ന് റിലീസ് ചെയ്ത ജവാന്‍ ആദ്യദിനം തന്നെ 75 കോടി നേടി, ഹിന്ദി ചലച്ചിത്ര ലോകത്ത് ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ മാത്രം 410.88 കോടി നേടി. ഷാരൂഖ് ഖാന്‍ ചിത്രം പത്താന്റെ കളക്ഷന്‍ ജവാന്‍ ഭേദിക്കുമോ എന്നാണ് ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്.
മൂന്നാം വാരം പിന്നിടുമ്പോള്‍ 1000 കോടി നേടി ജവാന്‍ കുതിപ്പ് നടത്തുമെന്ന് ഉറപ്പ്. കെ.ജി എഫ് 2 ന്റെ ഹിന്ദി കളക്ഷനെ കടത്തിവെട്ടി കഴിഞ്ഞു ജവാന്‍. പത്താന്‍, ബാഹുബലി. ദി കണ്‍ക്‌ളൂഷന്‍, ഗദര്‍ 2 എന്നീ സിനിമകള്‍ക്കുശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഹിന്ദി സിനിമയാണ് ജവാന്‍. തമിഴ് സംവിധായകന്‍ അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം ഗംഭീരം എന്ന് ബി ടൗണ്‍ പ്രശംസിക്കുന്നു.
എന്നാല്‍ ആറ്റ്ലി ചിത്രത്തത്തില്‍ നയന്‍താര അത്ര തൃപ്തയല്ലെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.സിനിമയിലെ തന്റെ രംഗങ്ങള്‍ വെട്ടിക്കുറച്ചതില്‍ നയന്‍താരയ്ക്ക് ആറ്റ്ലിയോട് ചെറിയ ദേഷ്യമുണ്ടെന്നാണ് വിവരം. കൂടാതെ, ദീപിക പദുക്കോണ്‍ അവതരിപ്പിച്ച റോള്‍ തന്നെ 'സൈഡാക്കിയോ' എന്ന ആശങ്കയും ലേഡിസൂപ്പര്‍സ്റ്റാറിനുണ്ടെന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ സ്പെഷല്‍ ഏജന്റായിട്ടാണ് നയന്‍താര എത്തിയത്
നായകനായ വിക്രം റാത്തോഡിന്റെ (എസ്ആര്‍കെ) ഭാര്യയായിട്ടാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. ഇതൊരു അതിഥി വേഷം എന്ന് പറയാന്‍ സാധിക്കില്ല. പകരം എസ് ആര്‍ കെ - ദീപിക ചിത്രം പോലെയാണ് കാഴ്ചക്കാര്‍ക്ക് തോന്നുക. സിനിമയില്‍ നയന്‍താരയ്ക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ലെന്നും അതിനാല്‍ അവര്‍ തൃപ്തയല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സെപ്തംബര്‍ ഏഴിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. സിനിമയുടെ പ്രമോഷന്‍ പരിപാടികളിലൊന്നും നയന്‍താര പങ്കെടുത്തിരുന്നില്ല. വിജയാഘോഷത്തില്‍ അണിയറ പ്രവര്‍ത്തകരെല്ലാം പങ്കെടുത്തെങ്കിലും നയന്‍താര മാത്രം എത്തിയില്ല. അമ്മയുടെ ജന്മദിനം ആഘോഷിക്കാനായി അവര്‍ കേരളത്തിലാണെന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്.