ഉങ്കൾക്ക് ഭാവിന് യാര് എന്ന് തെരിയുമാ; ഹോറർ ത്രില്ലർ ചിത്രവുമായി വീണ്ടും നയൻതാര; ഐറയുടെ ട്രെയിലർ കാണാം

Malayalilife
topbanner
ഉങ്കൾക്ക് ഭാവിന് യാര് എന്ന് തെരിയുമാ; ഹോറർ ത്രില്ലർ ചിത്രവുമായി വീണ്ടും നയൻതാര; ഐറയുടെ ട്രെയിലർ കാണാം

ജിത്തിന്റെ നായികയായെത്തിയ 'വിശ്വാസം' മികച്ച വിജയം നേടിയതിന് പിന്നാലെ നയൻതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രം കൂടി പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്.മായ ഡോറ തുടങ്ങിയ ഹൊറർ ത്രില്ലർ ചിത്രങ്ങൾക്കു ശേഷമെത്തുന്ന ഹൊറർ ചിത്രം ഐറയുടെ ട്രെയിലർ റിലീസായി.

ലക്ഷ്മി,മാ തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സർജുൻ കെ എം സംവിധാനം ചെയ്ത ഐറ നിർമ്മിച്ചിരിക്കുന്നത് കെ ജെ ആർ സ്റ്റുഡിയോസ് ആണ്. ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് നയൻതാര എത്തുന്നത്. യമുന എന്ന ജേർണലിസ്റ്റായും ഭവാനി എന്ന നാട്ടിൻപ്പുറത്തുകാരിയായും നയൻതാര എത്തും.

യോഗിബാബു, ജയപ്രകാശ്, കലൈരസൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ മാസം 28 ്ന് ചിത്രം തിയേറ്ററിലെത്തും.

Read more topics: # Nayanthara,# Airra tamil,# movie trailer
Nayanthara Airra tamil movie trailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES