തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന നായികയാണ് നയന്‍താര. നായിക പ്രാധാന്യമുളള ഒട്ടേറെ കഥാപാത്രങ്ങളിലൂടെ നയന്‍താര മികച്ച അഭിനയം കാഴ്ചവച്ചിട്ടുണ്ട്. മലയാളത്തിലൂടെ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച നയന്‍താര തിളങ്ങിയത് തമിഴകത്താണ്. തമിഴകത്തെ സംവിധായകരിലൊരാളായ വിഘ്നേഷ് ശിവനും നയന്‍സും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരാന്‍ ആരംഭിച്ചിട്ട് നാളുകളായി. ഇരുവരും തുടക്കത്തില്‍ അത് നിഷേധിച്ചുവെങ്കിലും പിന്നീട് ഇരുവരും ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. പിന്നീട് തങ്ങള്‍ ഒരുമിച്ചുളള ചിത്രങ്ങളും ആഘോഷച്ചിത്രങ്ങളുമൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇത്തവണ അമ്മയ്‌ക്കൊപ്പം ഓണം ആഘോഷമാക്കാന്‍ ഇരുവരും കേരളത്തിലേക്ക് എത്തിയത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ താരത്തിന്റെ പുത്തന്‍ ചിത്രം മുക്കുത്തിയമ്മന്‍ റിലീസിന് തയ്യാറെടുക്കുകയാണ്.
മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചു താരം അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും മൂക്കുത്തി അമ്മന് ഉണ്ട്.എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് നയന്‍സിനെതിരെ ബോഡി ഷെയിമിങ് നടത്തിയ രാധ രവിയുടെ വാക്കുകളാണ്. 2019 ലായിരുന്നു സംഭവം.കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രസ് മീറ്റിനിടെ തമിഴിലെ മുതിര്‍ന്ന നടന്‍ രാധ രവി നയന്‍താരയെ അവഹേളിക്കുന്ന തരത്തില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. 'നയന്‍താര സീത ദേവി ആയിട്ടും പ്രേതമായിട്ടും അഭിനയിച്ചിട്ടുണ്ട്' എന്നാണ് രാധ രവി പറഞ്ഞത്. ഇതോടെ വലിയ വിമര്‍ശനം താരത്തിന് നേരിടേണ്ടി വന്നു.
ഇതിന് നയന്‍താരയുടെ കാമുകനായ വിഘ്നേശ് ശിവന്‍ മറുപടിയുമായും എത്തിയിരുന്നു. 'വളരെ ഇതിഹാസങ്ങളുള്ള കുടുംബത്തില്‍ നിന്ന് വരുന്നുവെങ്കിലും വളരെ മോശപ്പെട്ടൊരു വ്യക്തിയെ ആരും പിന്തുണയ്ക്കുകയോ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുകയുമില്ല. ശ്രദ്ധ കിട്ടുന്നതിന് വേണ്ടി ബുദ്ധി ശൂന്യത കാണിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അയാളുടെ വൃത്തിക്കെട്ട അഭിപ്രായങ്ങള്‍ക്ക് ചിരിക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നവരെ കാണുമ്‌ബോള്‍ സങ്കടമുണ്ട്. എന്നുമാണ് വിഘ്നേശ് ഇതിനെ കുറിച്ച് പറഞ്ഞത്. നയന്‍ താര നായികയാകുന്ന മുക്കുത്തിയമ്മന്റെ ഓഫിഷ്യല്‍ ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങാണ്.