Latest News

നവ്യയുടെ അച്ഛന്റെ പാട്ടുകേട്ടോ; ആവേശത്തില്‍ ഒപ്പം പാടി അമ്മയും വീഡിയോ വൈറല്‍.

Malayalilife
നവ്യയുടെ അച്ഛന്റെ പാട്ടുകേട്ടോ; ആവേശത്തില്‍ ഒപ്പം പാടി അമ്മയും വീഡിയോ വൈറല്‍.

ലയാളികളുടെ ഇഷ്ടനായികയായിരുന്ന നവ്യ നായര്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. എല്ലാവിധ അപ്‌ഡേറ്റുകളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവച്ച ഒരു വീഡിയോ വൈറലാകുകയാണ്. നവ്യയുടെ അച്ഛന്‍ പാട്ടുപാടുന്നതിന്റെയും അമ്മ താളമിടുന്നതിന്റെയും വീഡിയോ ആണ് ഇത്. നവ്യയുടെ അച്ഛന് ഇങ്ങനെയും കഴിവുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ അവതാരകയായിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്. കൂടാതെ നൃത്ത പരിപാടികളിലും സ്റ്റേജ് ഷോകളിലും നടി സജീവമാണ്. ജീവിതത്തില്‍ നടക്കുന്ന എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും വീഡിയോയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വീഡിയോകള്‍ എല്ലാം തന്നെ ആരാധകര്‍ നെഞ്ചോട് ചേര്‍ക്കാറുണ്ട്. ഇത്തരത്തില്‍ നവ്യയുടെ അച്ഛന്‍ രാജു പാട്ടുപാടുന്ന വീഡിയോ താരം പങ്കുവച്ചതും വൈറലാകുകയാണ്.

ഹര്‍ഷബാഷ്പം തൂകി, വര്‍ഷപഞ്ചമി വന്നു. ഇന്ദുമുഖീ ഇന്നു രാവില്ഡ എന്തു ചെയ്‌വൂ നീ രാഗലോലുപനായി ശ്രുതിമധുരമായ ശബ്ദത്തില്‍ നവ്യയുടെ അച്ഛന് പാടുമ്പോള് അരികില് താളം പിടിച്ചും കൂടെ പാടിയും നവ്യയുടെ അമ്മ വീണയുമുണ്ട്. ഇടയ്ക്ക് അമ്മയും പാടിയിട്ടുണ്ട്. 1971 ല് പുറത്തിറങ്ങിയ മുത്തശ്ശി എന്ന ചിത്രത്തിലേതാണ് ഹര്ഷബാഷ്പം തൂകി എന്ന് തുടങ്ങുന്ന ഗാനം. പി ഭാസകരന് മാഷ് രചിച്ച് ദക്ഷിണാമൂര്ത്തി സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് പി.ജയചന്ദ്രന് ആണ്. എന്റെ അച്ഛന്..എന്റെ മാര്ഗ്ഗദര്‍ശ്ശി.. എന്റെ എല്ലാം എന്ന കുറിപ്പോടെയാണ് നവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാണാം.

 
 
 
 
 
 
 
 
 
 
 
 
 

Achan

Navya nair father singing video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES