Latest News

ഇന്നലെ ചാമ്പയ്ക്ക പറിച്ചെങ്കില്‍ ഇന്ന് മീന്‍ പിടിച്ച് നടി നവ്യ..! അഹങ്കാരമില്ലാത്ത നടിയെ കാണാന്‍ തടിച്ചുകൂടി നാട്ടുകാര്‍

Malayalilife
ഇന്നലെ ചാമ്പയ്ക്ക പറിച്ചെങ്കില്‍ ഇന്ന് മീന്‍ പിടിച്ച് നടി നവ്യ..! അഹങ്കാരമില്ലാത്ത നടിയെ കാണാന്‍ തടിച്ചുകൂടി നാട്ടുകാര്‍

മലയാളികളുടെ ഇഷ്ടനായികയായിരുന്ന നവ്യ നായര്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. കഴിഞ്ഞ ദിവസം വീട്ടില്‍ നില്‍ക്കുന്ന സാധാരണക്കാരിയുടെ വേഷത്തില്‍ ചാമ്പയ്ക്ക പറിക്കുന്ന നവ്യയുടെ ചിത്രങ്ങളാണ് വൈറലായതെങ്കിലും ഇപ്പോള്‍ ചങ്ങനാശേരിയില്‍ നാട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കുകയും മകനും ഭര്‍ത്താവിനും നാട്ടുകാര്‍ക്കുമൊപ്പം സെല്‍ഫി എടുക്കുകയും ചെയ്യുന്ന നവ്യയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

ചങ്ങനാശ്ശേരി പൂവം എന്ന തലക്കെട്ടോടെയാണ് നാട്ടിലെ സാധാരണക്കാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ നവ്യ നായര്‍ പങ്കുവച്ചിരിക്കുന്നത്. വെളള ടീഷര്‍ട്ടും പാരലല്‍സുമിട്ട് പൂവം പ്രദേശത്തെ നാട്ടുകാരോടൊപ്പം നില്‍ക്കുകയാണ് നവ്യയും ഭര്‍ത്താവും മകനും. ചിത്രത്തിന് താഴെ നിരവധി  കമന്റുകളാണ് എത്തുന്നത്. ചങ്ങനാശ്ശേരി  വരുന്നുണ്ടെങ്കില്‍ വീട്ടില്‍ വരണമെന്നും ആരാധകര്‍ പറയുന്നുണ്ട്.  

ചിത്രത്തിന് പിന്നാലെ പുഴയില്‍ നിന്നും വരാലിനെ  പിടിക്കുന്ന വീഡിയോയും നാട്ടിന്‍പുറങ്ങളില്‍ പുഴയില്‍ നിന്നും  വരാലിനെ പിടിക്കാന്‍ ഉപയോഗിക്കുന്ന വല്ലത്തിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉളള ചില ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. തന്റെ  ഭര്‍ത്താവ്  സന്തോഷിന്റെ വീട്ടില്‍ ഭര്‍ത്താവിന്റെ അമ്മയോടൊപ്പം ഉളള ചിത്രങ്ങളാണ്  നവ്യ പങ്കുവച്ചത്. സാധാരണ വീട്ടില്‍ നില്‍ക്കുന്ന വേഷത്തിലാണ് നവ്യ ചിത്രങ്ങളില്‍ ഉളളത്. ഷീറ്റിനു മുകളിലായി നില്‍ക്കുന്ന ചാമ്പങ്ങ  പറിച്ച് അമ്മയുടെ സാരിത്തുമ്പിലേക്ക് നവ്യ ഇട്ടു കൊടുക്കുന്ന ചിത്രം മകന്‍ സായ് ആണ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നാടന്‍ വേഷത്തില്‍ കണ്ട നവ്യയുടെ രൂപ മാറ്റത്തെക്കുറിച്ചും ആരാധകര്‍ പറയുന്നുണ്ട്. മേക്കപ്പ് ഇട്ടപ്പോള്‍ താരം കുറച്ചു കൂടി ഭംഗിയായെന്നും ആരാധകര്‍ പറയുന്നുണ്ട്്. എത്ര വലിയ നടിയാണെങ്കിലും ഇപ്പോഴും സാധാരണക്കാരിയെ പോലെ സാധാരണക്കാര്‍ക്കൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തുന്ന നടിക്ക് അഭിനന്ദനപ്രവാഹവുമെത്തുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Varaal ... meen vallom .. see the intricate designs they have made

A post shared by Navya Nair (@navyanair143) on

 

Read more topics: # Navya Nair,# at Changanasherry,# Poovam
Navya Nair at Changanasherry Poovam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES