സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ 169-ാമത് ചിത്രം ജയിലറില്‍ മലയാളി നടന്‍ വിനായകനും ഒരു പ്രധാന വേഷത്തിലെത്തുന്നുവെന്നതിന് ഔദ്യോഗിത സ്ഥിരീകരണം.വിനായകന്‍ ചിത്രത്തിന്റെ ഭാഗമാകും എന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നിരുന്നു. ഇപ്പോള്‍ സണ്‍ പിക്‌ചേഴ്‌സ് പുറത്ത് വിട്ട താരനിരയെ പരിചയപ്പെടുത്തുന്ന പ്രോമോ വിഡിയോയിലും വിനായകന്‍ ഉള്‍പ്പെട്ടതോടെ ഇക്കാര്യത്തില്‍ സ്ഥീരികരണമായിരിക്കുകയാണ്.
വിജയ്യുടെ ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. തമിഴ് നടി രമ്യ കൃഷ്ണന്‍, യോഗി ബാബു, വസന്ത് രവി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിനായകന്‍ തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അതേ സമയം ചിത്രത്തിലെ നായികയടക്കമുള്ള മറ്റു താരങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ വന്നിട്ടില്ല. അനിരുദ്ധ് ആണ് സംഗീതം. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് 'ജയിലര്‍' നിര്‍മിക്കുന്നത്.