Latest News

വിജയ് യേശുദാസിന്റെ വീട്ടിലും കവര്‍ച്ച; ചെന്നൈയിലെ വീട്ടില്‍ നിന്നും നഷ്ടമായത് 60 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍;  പരാതി നല്കി താരം

Malayalilife
 വിജയ് യേശുദാസിന്റെ വീട്ടിലും കവര്‍ച്ച; ചെന്നൈയിലെ വീട്ടില്‍ നിന്നും നഷ്ടമായത് 60 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍;  പരാതി നല്കി താരം

ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടില്‍ മോഷണം. ചെന്നൈയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശന അഭിരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.വീട്ടില്‍നിന്നും 60 പവന്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍ നഷ്ടമായി എന്നായിരുന്നു പരാതി. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതിയിലുണ്ട്.

അവസാനമായി ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നോക്കിയപ്പോള്‍ സ്വര്‍ണം വീട്ടിലുണ്ടായിരുന്നുവെന്ന് കുടുംബം അറിച്ചു. പരാതിയിന്മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്. . വീട്ടുജോലിക്കാര്‍ക്കെതിരായ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ പശ്ചാത്തലവും മുന്‍കാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്. 

ഒരാഴ്ച മുന്‍പ് ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ നടന്ന മോഷണത്തിലും വീട്ടുജോലിക്കാരെ സംശയിക്കുന്നതായി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഒരു വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു.

vijay yeshudas robbed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES