Latest News

വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചു; എത് എന്റെവ്യക്തിജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തു; മക്കളുടെ കാര്യത്തില്‍ അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും; പ്രണയവും വിവാഹവും വേര്‍പിരിയലും ഒക്കെ വിജയ് യേശുദാസ് തുറന്ന് പറയുമ്പോള്‍

Malayalilife
വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചു; എത് എന്റെവ്യക്തിജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തു; മക്കളുടെ കാര്യത്തില്‍ അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും; പ്രണയവും വിവാഹവും വേര്‍പിരിയലും ഒക്കെ വിജയ് യേശുദാസ് തുറന്ന് പറയുമ്പോള്‍

ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസിന്റെ മകന്‍ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്.ഗായകനായി മാത്രമല്ല, അഭിനേതാവായും ശ്രദ്ധ നേടിയ താരമാണ് വിജയ് യേശുദാസ്.ലയാളത്തില്‍ മാത്രമല്ല, തമിഴിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെയും മികച്ച ഗായകനായി മാറാന്‍ വിജയ് യേശുദാസിന് കഴിഞ്ഞു. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷം ചെയ്ത ഒരു കോടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ താരം തന്റെ പ്രണയവും വിവാഹവും വേര്‍പിരിയലിനെക്കുറിച്ചുമൊക്കെ സംസാരിച്ചു.

ധനുഷുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് യേശുദാസ് ഭാര്യ ദര്‍ശനയെക്കുറിച്ച് സൂചിപ്പിച്ചത്. ധനുഷും വിജയ്യും ക്ലാസ്മേറ്റ്സായിരുന്നോ എന്ന ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിനായിരുന്നു വിവാഹജീവിതത്തെക്കുറിച്ച് വിജയ് യേശുദാസ് മനസ്സു തുറന്നത്. എന്റെയും ധനുഷിന്റെയും ഭാര്യമാര്‍ തമ്മിലുള്ള സൗഹൃദമാണ് ഞങ്ങളെ അടുപ്പിച്ചതെന്ന് വിജയ് പറയുന്നു. 'ഇപ്പോള്‍ ആ ബന്ധമൊക്കെ ഏതു വഴിയ്ക്കായി എന്ന് എല്ലാവര്‍ക്കും അറിയാം.' വിജയ് യേശുദാസ് പറയുന്നു.

പ്രണയിച്ച് വിവാഹിതരായവരാണ് വിജയ് യേശുദാസും ദര്‍ശനയും. 'വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. എത് എന്റെ വ്യക്തിജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുകയാണ്. മക്കളുടെ കാര്യത്തില്‍ അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക. മക്കളും ഈ കാര്യത്തില്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു.'

പക്ഷെ, കുടുംബാംഗങ്ങള്‍ അതിനെ വളരെ സെന്‍സിറ്റീവായാണ് കാണുന്നത്. പിന്തുണ കിട്ടാറുമില്ല. അത് അവരുടെ വിഷമം കൊണ്ടാണ്. അതുകൊണ്ടൊക്കെ വളരെ ഹിഡണായി മുന്നോട്ടു പോവുകയാണ് ഇക്കാര്യം.
പക്ഷെ, ഇത്തരം തീരുമാനങ്ങള്‍ എന്നിലെ കലാകാരനെ വളര്‍ത്തിയിട്ടേ ഉള്ളൂ എന്നാണ് അനുഭവം. ചിലപ്പോഴൊക്കെ തളര്‍ന്നിട്ടുണ്ട്, എങ്കിലും അതില്‍നിന്ന് പുനരുജ്ജീവിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു. ജീവിതത്തില്‍ നമ്മള്‍ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞ കാര്യങ്ങളല്ലേ ഒരു കലാകാരന്‍ എന്ന നിലയില്‍ നമുക്ക് പ്രചോദനമാകുന്നത്. അക്കാര്യത്തില്‍ താന്‍ വളരെ സ്ട്രോങ്ങാണെന്നും വിജയ് യേശുദാസ് പറയുന്നു.

വിജയ് യേശുദാസും ദര്‍ശനയും വിവാഹമോചിതരായി എന്ന തരത്തിന്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് ഇരുവരും മൗനം പാലിക്കുകയായിരുന്നു. ഇതാദ്യമായാണ് വിജയ് തന്റെ വിവാഹജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുന്നത്.

2002-ല്‍ ഒരു പ്രണയദിനത്തില്‍ ഷാര്‍ജയില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയ്യും ദര്‍ശനയും കണ്ടുമുട്ടിയത്. അച്ഛന്‍ യേശുദാസിന്റെ കുടുംബസുഹൃത്തുക്കളായിരുന്നു ദര്‍ശനയുടെ അമ്മയും അച്ഛനുമെല്ലാം. അതിനാല്‍ കുടുംബപരമായി നേരത്തെ തന്നെ അറിയാമായിരുന്നു. പിന്നീടൊരിക്കല്‍ ചെന്നൈയിലെ യേശുദാസിന്റെ വീട്ടില്‍ വെച്ചാണ് സൗഹൃത്തിലായത്. ഇരുവര്‍ക്കുമിടയില്‍ അന്ന് രൂപപ്പെട്ട സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

2002ലായിരുന്നു വിജയ് യേശുദാസ് ദര്‍ശനയെ ആദ്യമായി കണ്ടത്. യേശുദാസിനും പ്രഭയ്ക്കും ദര്‍ശനയുടെ കുടുംബത്തെ നേരത്തെ അറിയാമായിരുന്നു. വാലന്റൈന്‍സ് ഡേയിലെ ആ കൂടിക്കാഴ്ച വിജയിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി മാറുകയായിരുന്നു. ഷാര്‍ജയിലെ പരിപാടിയുടെ സമയത്ത് ഫുഡ് പോയിസണൊക്കെ വന്ന് ക്ഷീണത്തോടെയാണ് വിജയ് എത്തിയത്. വിജയ് ഭയങ്കര ഡൗണ്‍ റ്റു എര്‍ത്താണ് എന്നായിരുന്നു ദര്‍ശന കേട്ടത്. ആരേയും ഗൗനിക്കാതെ റൂമിലേക്ക് പോവുകയായിരുന്നു വിജയ്.

നിങ്ങള്‍ പറഞ്ഞത് പോലെയൊന്നുമല്ലല്ലോ, പുള്ളിക്ക് നല്ല ജാഡയാണല്ലോ എന്നും ദര്‍ശന സുഹൃത്തുക്കളോട് ചോദിച്ചിരുന്നു. പാട്ടുപാടിക്കഴിഞ്ഞതിന് ശേഷമായി യേശുദാസ് ദര്‍ശനയുടെ കുടുംബത്തെ വിജയിന് പരിചയപ്പെടുത്തിയിരുന്നു. ഫുഡ് പോയിസണ്‍ കാരണം വയ്യാതായിരിക്കുന്ന അവസ്ഥയായിരുന്നു അന്ന്.

പിന്നീടൊരിക്കല്‍ ദര്‍ശനയും കുടുംബവും യേശുദാസിന്റെ ഫ്ളാറ്റിലേക്ക് വന്നിരുന്നു. ആദ്യം സാരിയില്‍ കണ്ടയാളെ പിന്നീട് ജീന്‍സും ടീഷര്‍ട്ടും അണിഞ്ഞായിരുന്നു കണ്ടത്. 17 വയസേയുള്ളൂവെന്ന് മനസിലാക്കിയത് അങ്ങനെയായിരുന്നുവെന്നും വിജയ് പറഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും.
 
സുഹൃത്തുക്കളായതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. മകള്‍ ഡിഗ്രി പൂര്‍ത്തിയാക്കാതെ വിവാഹം ചെയ്ത് അയയ്ക്കുന്നില്ലെന്നായിരുന്നു ദര്‍ശനയുടെ അച്ഛന്‍ പറഞ്ഞത്. 4 വര്‍ഷത്തിന് ശേഷമായി 2007ലായിരുന്നു വിജയ് ദര്‍ശനയെ താലിചാര്‍ത്തിയത്. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചത്. കോലക്കുഴലിന് ലഭിച്ച ആ പുരസ്‌കാരത്തിന് ഇരട്ടിമധുരമായിരുന്നുവെന്നും വിജയ് അന്ന് പറഞ്ഞിരുന്നു.
അമേയയും അവ്യാനുമാണ് മക്കള്‍.

vijay yesudas says about his life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES