Latest News

അപ്പ അമേരിക്കയില്‍, ആരോഗ്യപ്രശ്‌നങ്ങളില്ല; യേശുദാസ് ചൈന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്തകള്‍ തള്ളി മകന്‍ വിജയ് യേശുദാസ് 

Malayalilife
 അപ്പ അമേരിക്കയില്‍, ആരോഗ്യപ്രശ്‌നങ്ങളില്ല; യേശുദാസ് ചൈന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്തകള്‍ തള്ളി മകന്‍ വിജയ് യേശുദാസ് 

ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് മകനും ഗായകനുമായ വിജയ് യേശുദാസ്.  വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് യേശുദാസ് ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് വിജയ് യേശുദാസ് വിശദീകരണവുമായി എത്തിയത്. 

' ആശുപത്രി വാസത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകളില്‍ സത്യമില്ല. അപ്പ ആരോഗ്യവാനാണ്. നിലവില്‍ അമേരിക്കയിലാണ്. ആശങ്കപ്പെടേണ്ടതില്ല'' വിജയ് യേശുദാസ് വ്യക്തമാക്കി. ആശുപത്രി വൃത്തങ്ങളും വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

കഴിഞ്ഞ കുറച്ച് നാളുകളായി പിന്നണി ഗാനരംഗത്ത് നിന്നും വിട്ടുനില്‍ക്കുന്ന യേശുദാസ് അമേരിക്കയില്‍ മകനൊപ്പമാണ് താമസിക്കുന്നത്. 2022ല്‍ ഒരു തമിഴ് സിനിമയിലാണ് അവസാനമായി പാടിയത്. തുടര്‍ന്ന് സ്റ്റേജ് ഷോകള്‍ ചെയ്തുവെങ്കിലും ഇപ്പോള്‍ യുഎസില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. അതേസമയം നേരത്തേയും യേശുദാസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

yesudas hospitalized fake news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES