ഷെയ്ന്‍ നിഗവും സണ്ണി വെയ്നും പോലീസ് വേഷത്തില്‍ എത്തുന്നു. സിന്‍സില്‍ സെല്ലുലോയിഡിലെ ബാനറില്‍ എസ്സ്. ജോര്‍ജ് നിര്‍മിക്കുന്ന വേല എന്ന ചിത്രത്തിലാണ് ഇരുവരും പോലീസ് വേഷമണിയുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കി.
നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് എം.സജാസ് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം പാലക്കാട്ടിലെ ഒരു പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ക്രൈം ഡ്രാമാ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് ബാദുഷാ പ്രൊഡക്ഷന്‍സാണ്.
മഹേഷ് ഭുവനേന്ദ് എഡിറ്റിങ് നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് സുരേഷ് രാജന്‍ ആണ്. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ സാം സി എസ് ആണ് ഈ ചിത്രത്തിന് സംഗീതം പകരുന്നത്. ഇതിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറായി സുനില്‍ സിങ് ജോലി ചെയ്യുമ്പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി എത്തിയത് പ്രശാന്ത് നാരായണന്‍ ആണ്. ഷൈന്‍ നിഗം ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് വേല. സിദ്ധാര്‍ഥ് ഭരതനും അഥിതി ബാലനുമാണ് ഇതിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രമാണ് സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് വേലക്ക് മുമ്പ് നിര്‍മ്മിച്ച ചിത്രം.