Latest News

മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിങ്ങായി ഷെയിന്‍ നിഗം സണ്ണിവെയ്ന്‍ ചിത്രം വേലയുടെ ട്രയ്‌ലര്‍

Malayalilife
 മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിങ്ങായി ഷെയിന്‍ നിഗം സണ്ണിവെയ്ന്‍ ചിത്രം വേലയുടെ ട്രയ്‌ലര്‍

പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ക്രൈം ഡ്രാമ ചിത്രം വേലയുടെ ട്രയ്‌ലര്‍ റിലീസായി. പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ പോലീസ് വേഷത്തില്‍ ഉല്ലാസ് അഗസ്റ്റിന്‍ ആയി ഷെയിന്‍ നിഗവും മല്ലികാര്‍ജ്ജുനനായി സണ്ണിവെയ്നും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നു. സണ്ണി വെയ്നും ഷെയിന്‍ നിഗവും പോലീസ് വേഷത്തില്‍ കൊമ്പുകോര്‍ക്കുന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ്  ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. തനിക്കു ചെയ്യാന്‍ ഇഷ്ടമുള്ള പോലീസ് ജോലിയില്‍ നിര്‍വൃതനായിരിക്കുന്ന ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന ഉല്ലാസ് കൃഷ്ണന്റെ കഥാപാത്രത്തിലൂടെയുള്ള സംഗീര്‍ണ്ണമായ ഒരു കേസന്വേഷണത്തിലേക്കുള്ള യാത്രയാണ് വേല ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു. സിദ്ധാര്‍ഥ് ഭരതനും അതിഥി ബാലനും ചിത്രത്തില്‍ ശ്രേധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

വേലയുടെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്: ചിത്രസംയോജനം : മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍ : ലിബര്‍ ഡേഡ് ഫിലിംസ്, മ്യൂസിക് : സാം സി എസ് ,സൗണ്ട് ഡിസൈന്‍ : എം ആര്‍ രാജാകൃഷ്ണന്‍, കലാ സംവിധാനം : ബിനോയ് തലക്കുളത്തൂര്‍, വസ്ത്രലങ്കാരം :ധന്യ ബാലകൃഷ്ണന്‍, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്‌നിവേശ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചന്‍, പ്രൊഡക്ഷന്‍ മാനേജര്‍ : മന്‍സൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : പ്രശാന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്റ്റേര്‍സ് : തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് : അഭിലാഷ് പി ബി , അദിത്ത് എച്ച് പ്രസാദ്, ഷിനോസ് , മേക്കപ്പ് : അമല്‍ ചന്ദ്രന്‍,സംഘട്ടനം : പി സി സ്റ്റണ്ട്‌സ്, ഡിസൈന്‍സ് : ടൂണി ജോണ്‍ ,സ്റ്റില്‍സ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓള്‍ഡ് മംഗ്സ്, പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

Read more topics: # വേല
Shane Nigam Sunny Wayne Film Vela Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES