മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും രോഗം തേടിയെത്തി: ആശുപത്രി കിടക്കയില്‍ നിന്നും തന്റെ രോഗാവസ്ഥ പറഞ്ഞ് വീണ നായര്‍

Malayalilife
 മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും രോഗം തേടിയെത്തി: ആശുപത്രി കിടക്കയില്‍ നിന്നും തന്റെ രോഗാവസ്ഥ പറഞ്ഞ് വീണ നായര്‍

മിനിസ്‌ക്രീനിലൂടെ അരങ്ങേറ്റം കുറിച്ച് വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ആസ്വാദക മനസില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് വീണ നായര്‍.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ശ്രദ്ധ നേടാറുണ്ട്.

അത്തരത്തില്‍ ഇപ്പോഴിത താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും താന്‍ രോഗത്തിന്റെ പിടിയിലായിരിക്കുകയാണ് അറിയിച്ചിരിക്കുകയാണ് വീണ നായര്‍.

ആശുപത്രി കിടക്കയില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ച് വീണ തന്നെയാണ് മൂന്ന് വര്‍ഷത്തിന് ശേഷം ഫൈബ്രോമയാള്‍ജിയ എന്ന രോഗാവസ്ഥ വീണ്ടും വന്ന കാര്യം വെളിപ്പെടുത്തിയത്.  'മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും ഫൈബ്രോമയാള്‍ജിയ സ്ഥിരീകരിച്ചു'  എന്നാണ് ഫോട്ടോയുടെ ക്യാപ്ഷന്‍. 

ഇതിനകം നിരവധിപ്പേരാണ് വീണ നായരെ ആശ്വസിപ്പിച്ച് പോസ്റ്റിന് അടിയില്‍ എത്തിയിരിക്കുന്നത്. പലരും വേഗം അസുഖം ഭേദമാകട്ടെ എന്ന് ആശംസിക്കുന്നുണ്ട്. വീണയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം എന്നും പല കമന്റുകളും പറയുന്നുണ്ട്. മുന്‍പൊരിക്കല്‍ ഇതേ രോഗം ബാധിച്ചത് വീണ തുറന്നു പറഞ്ഞിരുന്നു. അന്നും ഈ രോഗാവസ്ഥ ചര്‍ച്ചയായിരുന്നു. 

സ്ത്രീകളിലായി കൂടുതല്‍ കാണപ്പെടുന്ന രോഗാവസ്ഥയാണ് പേശിവാതം അഥവ ഫൈബ്രോമയാള്‍ജിയ. വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദന, ക്ഷീണം, ഉറങ്ങാന്‍ കഴിയാതാവുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. വളരെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ ലക്ഷണങ്ങളോടു കൂടിയ ഈ രോഗാവസ്ഥയിലേക്ക് നയിക്കാനുള്ള പ്രധാന കാരണങ്ങളായി പറയുന്നത് ശാരീരികമോ, മാനസികമോ ആയ സ്‌ട്രെസ് ആണ്.

Read more topics: # വീണ നായര്‍
veena nair shared a post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES