Latest News

നമ്മള്‍ ഒന്നും നല്‍കിയില്ലെങ്കിലും നമുക്ക് സ്‌നേഹ സമ്മാനങ്ങള്‍ വാരിക്കോരി തരുന്ന ചിലരെങ്കിലും ഉണ്ടാകും; തിലകനും മകന്‍ അഭിമന്യുവിനൊപ്പം നില്ക്കുന്ന തന്റെ ചിത്രം സമ്മാനിച്ച ആരാധകന് നന്ദി പറഞ്ഞ് ഷമ്മി തിലകന്‍ പങ്ക് വച്ച ചിത്രം വൈറലാകുമ്പോള്‍

Malayalilife
നമ്മള്‍ ഒന്നും നല്‍കിയില്ലെങ്കിലും നമുക്ക് സ്‌നേഹ സമ്മാനങ്ങള്‍ വാരിക്കോരി തരുന്ന ചിലരെങ്കിലും ഉണ്ടാകും; തിലകനും മകന്‍ അഭിമന്യുവിനൊപ്പം നില്ക്കുന്ന തന്റെ ചിത്രം സമ്മാനിച്ച ആരാധകന് നന്ദി പറഞ്ഞ് ഷമ്മി തിലകന്‍ പങ്ക് വച്ച ചിത്രം വൈറലാകുമ്പോള്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് തിലകന്‍.പുതുതലമുറയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകര്‍ ആണ് ഉള്ളത്.തിലകന്റെ പാത പിന്തുടര്‍ന്ന ഷമ്മി തിലകനും ഷോബി തിലകനും സിനിമ മേഖലയില്‍ തന്നെ ചുവടുകള്‍ ഉറപ്പിച്ചു. അഭിനയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഇരുവരും ഡബ്ബിങിലും പ്രഗത്ഭ്യം തെളിയിച്ചു. തിലകനിലുളള ഗാംഭീര്യ ശബ്ദം മക്കള്‍ക്കും പകര്‍ന്നു കിട്ടിയിട്ടുണ്ട്. വില്ലന്‍ വേഷങ്ങളില്‍ നിന്നും തുടങ്ങി ക്യാരക്ടര്‍ റോളുകളിലും തമാശ റോളുകളിലും സാന്നിധ്യം തെളിയിച്ചിരിക്കുകയാണ് ഷമ്മി തിലകന്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ വളരെ കൗതുകമുളള ഒരു ചിത്രം പങ്കു വച്ചിരിക്കുകയാണ് ഷമ്മി തിലകന്‍.

കൊച്ചി സ്വദേശിയായ ഷമ്മിയുടെ ആരാധകന്‍ ഒരു ചിത്രം സമ്മാനിച്ചിരിക്കുകയാണ് ഷമ്മിക്ക്. അച്ഛന്‍ തിലകനും മകന്‍ അഭിമന്യൂ തിലകനുമൊപ്പം ഷമ്മി നില്‍ക്കുന്ന ചിത്രമാണ് ആരാധകന്‍ നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായ ഡിജിറ്റല്‍ ആര്‍ട്ടിലൂടെ കലാകാരനായ ഗിരി ശങ്കറാണ് ചിത്രം പങ്കുവച്ചത്.

നമ്മള്‍ ഒന്നും നല്‍കിയില്ലെങ്കിലും നമുക്കു സ്നേഹ സമ്മാനങ്ങള്‍ വാരിക്കോരി തരുന്ന ചിലരെങ്കിലും ഉണ്ടാകും.... അവരാണ് നമ്മുടെ പ്രിയപ്പെട്ടവര്‍. എന്ന കുറിപ്പുമായാണ് ഷമ്മി തിലകന്‍ ചിത്രം അദ്ദേഹത്തിന്റെ പേജില്‍ ഷെയര്‍ ചെയ്തത്.

പിജെ ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പെരിയാര്‍ എന്ന ചിത്രത്തിലൂടെയാണ് തിലകന്റെ അരങ്ങേറ്റം. പിന്നീട് ഉള്‍കടല്‍, യവനിക, ഋതുഭേതം, സന്താനഗോപാലം, ഗമനം, പെരുന്തച്ഛന്‍, കിരീടം, മൃഗയ, നാടോടിക്കാറ്റ്, ചെങ്കോല്‍, സ്ഫടികം, മീനത്തില്‍ താലികെട്ട്, മയില്‍പീലികാവ്, ചിന്താവിഷ്ടയായ ശ്യാമള എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് തിലകന്‍ അഭിനയിച്ചത്. 

മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്ര ലോകത്തും തിലകന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. 2012 ല്‍ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ തളര്‍ന്നു വീണ തിലകനെ ആശിപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 2012 സെപ്തംബര്‍ 24 ന് അദ്ദേഹം വിടവാങ്ങുകയായിരുന്നു.   

 

thilakan and his generations PHoto

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES