ബിജുമേനോനും വിനീത് ശ്രീനിവാസനും ഒപ്പം അപര്‍ണ ബാലമുരളി;തങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ഉടന്‍ റിലിസിന്

Malayalilife
 ബിജുമേനോനും വിനീത് ശ്രീനിവാസനും ഒപ്പം അപര്‍ണ ബാലമുരളി;തങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ഉടന്‍ റിലിസിന്

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ അപര്‍ണ ബാലമുരളി എന്നിവര്‍ ഒന്നിച്ചെത്തുന്ന തങ്കം സിനിമയുടെ ഫസ്റ്റ് ലുക്ക്  പോസ്റ്റര്‍ പുറത്തിറങ്ങി.സഹീദ് അരാഫത്തിന്റെ സംവിധീനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് തങ്കം. ഇപ്പോഴിതാ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജോജി എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം.

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, പരേതനായ കൊച്ചു പ്രേമന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നുണ്ട്. ദംഗല്‍, അഗ്ലി തുടങ്ങിയ ബോളിവുഡ് സിനിമകളിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി തങ്കത്തിലൂടെ ആദ്യമായി ഒരു മലയാളി സിനിമയില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് സ്വന്തമാണ്.

ഗൗതം ശങ്കര്‍ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിജി ബാല്‍ ആണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വഹിക്കുന്നു. ചിത്രത്തിനായി സൗണ്ട് ഡിസൈന്‍ ചെയ്യുന്നത് ഗണേഷ് മാരാര്‍ ആണ്.

അതേസമയം ലക്കി സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം ദീപു അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നാലാം മുറ ആണ ബിജു മേനോന്റേതായി പുറത്തിറങ്ങാനുളള ചിത്രം. ചിത്രം ക്രിസ്മസ് മുന്നോടിയായി ഡിസംബര്‍ 23 ന് തിയറ്ററുകളില്‍ എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.

thankam first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES