വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും വീണ്ടും ഒരുമിക്കുന്നു; പുതിയ  ചിത്രത്തെക്കുറിച്ചുള്ള വിശേഷം പങ്ക് വച്ച് റഹ്‌മാന്‍

Malayalilife
 വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും വീണ്ടും ഒരുമിക്കുന്നു; പുതിയ  ചിത്രത്തെക്കുറിച്ചുള്ള വിശേഷം പങ്ക് വച്ച് റഹ്‌മാന്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിടിയില്‍ റിലീസായതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളിനാണ് വിനീത് ശ്രീനിവാസന്‍ ഇരയായത്. എന്നാല്‍ വിമര്‍ശനങ്ങളില്‍ തളരാതെ മുന്നോട്ടു പോവാനുള്ള തീരുമാനത്തിലാണ് വിനീത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യം നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്നത്.

മികച്ച വിജയം നേടിയ ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിവക്ക് ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ ഷാന്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നോബിള്‍ ബാബു തോമസാണ് രചന. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജോമോന്‍ ടി ജോണ്‍. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ വിനീതിന്റെ സ്ഥിരം ശൈലിയിലുള്ള പടമായിരിക്കില്ല ഇതെന്നാണ് സൂചന

ജോമോന്‍. ടി ജോണ്‍, ഷാന്‍ റഹ്‌മാന്‍, നോബിള്‍ തോമസ് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത് ജോമോന്‍ ടി. ജോണ്‍ ആണ്. മലര്‍വാടി ആര്‍ട്‌സ് ക്‌ളബ്, തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നി വിനീത് ചിത്രങ്ങള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീതം പകര്‍ന്നത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായാണ് നോബിള്‍ തോമസ് സിനിമയിലേക്ക് എത്തുന്നത് .അന്ന ബെന്‍ പ്രധാനവേഷത്തില്‍ എത്തിയ ഹെലന്‍ എന്ന ചിത്രത്തിലൂടെയാണ് നായകനാകുന്നത്.

ഹൃദയം, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഫിലിപ്‌സ് എന്ന ചിത്രത്തിലാണ് ഒടുവില്‍ പ്രധാന വേഷത്തില്‍ എത്തിയത്. വിനീതിന്റെ പുതിയ ചിത്രത്തില്‍ നോബിള്‍ ആണോ നായകനെന്ന് അറിവായിട്ടില്ല. നിവിന്‍ പോളിയാണോ നായകന്‍ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്

വിനീതുമായി ഒരുമിക്കുന്ന വിശേഷം ഷാന്‍ റഹ്‌മാനാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുന്നുണ്ടെന്നും ഷാന്‍ റഹ്‌മാന്‍ കുറിച്ചു.

 

vineeth sreenivasan new moviewith vaisakh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES