കയല്‍ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ആനന്ദി വിവാഹിതയായി; ആശംസകളുമായി ആരാധകര്‍

Malayalilife
 കയല്‍ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ആനന്ദി വിവാഹിതയായി; ആശംസകളുമായി ആരാധകര്‍

മിഴ് നടി ആനന്ദി വിവാഹിതയായി. ബിസിനസ്സ്മാന്‍ ആയ സോക്രട്ടീസ് ആണ് വരന്‍. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രഭു സോളമന്‍ സംവിധാനം ചെയ്ത കയല്‍ എന്ന ചിത്രത്തിലൂടെയാണ് ആനന്ദി ശ്രദ്ധേയയായത്. മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ നായിക വേഷം താരത്തിന് ഏറെ പ്രശംസ നേടി കൊടുത്തിരുന്നു. 

ബസ് സ്റ്റോപ്പ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ആനന്ദി തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. ചാണ്ടി വീരന്‍, തൃഷ ഇലാന നയന്‍താര, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക്, കടവുള്‍ ഇരുക്കാന്‍ കുമരാ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു.  ടൈറ്റാനിക് കാതലും കവുന്ത് പോകും എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു ആനന്ദി. ഒരു തെലുങ്ക് സിനിമ ഉള്‍പ്പടെ ആറോളം സിനിമകളുടെ തിരക്കിലാണ് നിലവില്‍ താരം. അതിനിടയിലാണ് വിവാഹ വാര്‍ത്ത പുറത്ത് വരുന്നത്. നിലവിലെ പാന്റമിക് സാഹചര്യത്തില്‍ സുഹൃത്തുക്കളോട് പോലും ആനന്ദി വിവാഹക്കാര്യം പറഞ്ഞിട്ടില്ല എന്നാണ് വിവരം. 

ടൈറ്റാനിക് കാതലും കവുന്ത് പോകും എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വിവാഹം . ഒരു തെലുങ്ക് സിനിമ ഉള്‍പ്പടെ ആറോളം സിനിമകളാണ് ആനന്ദിയുടേതായി റിലീസിനൊരുങ്ങുന്നത്.


 

Read more topics: # tamil actress,# anandhi got married
tamil actress anandhi got married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES