മോഹന്‍ലാലിന്റെയും പൃഥിരാജിന്റെയും നായികയ്ക്ക് 36 വയസിലും എന്തൊരു മെയ് വഴക്കം..! ഡാന്‍സ് വീഡിയോ വൈറല്‍

Malayalilife
topbanner
  മോഹന്‍ലാലിന്റെയും പൃഥിരാജിന്റെയും നായികയ്ക്ക് 36 വയസിലും എന്തൊരു മെയ് വഴക്കം..! ഡാന്‍സ് വീഡിയോ വൈറല്‍

മിഴകത്ത് ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന താരമാണ് ശ്രിയ ശരണ്‍. തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ശ്രേയ, തമിഴ് മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത്, വിജയ്, ധനുഷ് തുടങ്ങി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ശ്രേയക്ക് ഉണ്ടായി. വിവാഹിതയായി കുടുംബജീവിതം നയിക്കുന്ന താരത്തിന്റെ ഒരു ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

പോക്കിരി രാജ, കാസനോവ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചതയാണ് ശ്രേയ ശരണ്‍. 2001ല്‍ തെലുങ്കു ചിത്രമായ ഇഷ്ടത്തിലൂടെയാണ് ശ്രിയ അഭിനയരംഗത്തേക്കു വരുന്നത്. പിന്നീട് 2003ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം തുജേ മേരീ കസത്തിലൂടെ ബോളിവുഡിലേക്കും എത്തി. പിന്നീട് തമിഴില്‍ മിന്നിത്തിളങ്ങുന്ന നായികയായി ശ്രേയ. കഴിഞ്ഞ വര്‍ഷമാണ് റഷ്യക്കാരനായ ടെന്നീസ് താരം ആന്ദ്രെ കൊഷീവിനെ ശ്രേയ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞും സിനിമകളില്‍ സജീവമാണ് ശ്രിയ.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES