ഹൈ ഹീല്‍സണിഞ്ഞ് സിംപിള്‍ ലുക്കില്‍  തമന്ന; ന്യൂയോര്‍ക്കില്‍ നിന്നുളള ചിത്രം പങ്കുവച്ച് താരം

Malayalilife
ഹൈ ഹീല്‍സണിഞ്ഞ് സിംപിള്‍ ലുക്കില്‍  തമന്ന; ന്യൂയോര്‍ക്കില്‍ നിന്നുളള ചിത്രം പങ്കുവച്ച് താരം

തെന്നിന്ത്യയിലെ മുന്‍നിര നായികയാണ് തമന്ന. മുംബൈ സ്വദേശിനിയാണെങ്കിലും നിരവധി ആരാധകരാണ് താരത്തിന് ഉളളത്. അഭിനയം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത തമന്ന സോഷ്യല്‍ മീഡിയയിലും സജീമാണ്. ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുതിയ ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കയാണ്. ന്യൂയോര്‍ക്കില്‍ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ എത്തിയ പ്പോഴുളള ചിത്രമാണ് തമന്ന പങ്കുവച്ചിരിക്കുന്നത്.  ദ റ്രംഗ് ഷോ എന്ന പ്രോഗ്രാമിനാണ് തമന്ന ന്യൂയോര്‍ക്കിലെത്തിയത്. 

മഞ്ഞും കറുപ്പും ചേര്‍ന്ന മുട്ടിനു മുകളില്‍ നില്‍ക്കുന്ന ഉടുപ്പണിഞ്ഞ് സിംപിള്‍ ആന്‍ഡ് എലഗന്റ് ലുക്കിലാണ് താരം ചിത്രങ്ങളിലുളളത്.  സെയ് റാ നരസിംഹ റെഡ്ഡിയാണ് തമ്മന്നയുടേതായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി അഭിനയിക്കുന്ന ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായാണ് തമന്ന എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിലും തമ്മന്ന അഭിനയിച്ച രഗങ്ങളുണ്ടായിരുന്നു.

 

 

 

 

tamil actress tamannaah Bhatia shares her pictures

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES