മോഡലിങ്ങിലൂടെ തുടങ്ങി സിനിമ രംഗത്തേക്ക് കടന്ന് വന്നവരില്‍ ശ്രദ്ധേയയായ താരങ്ങളില്‍ ഒരാളാണ് ശ്വേത മേനോന്‍. 1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടം നേടിയ താരം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ശ്വേത മേനോന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 1 ലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു.രതിനിര്‍വേദം, കളിമണ്ണ് പോലെയുള്ള സിനിമകളില്‍ അഭിനയിച്ച് വിമര്‍ശനങ്ങള്‍ നേടുകയും ചെയ്ത നടി അടുത്തിടെ നല്കിയ അഭിമുഖത്തില്‍ ഈ ചിത്രങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ പങ്ക് വച്ച വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.
കളിമണ്ണ് സിനിമയ്ക്ക് വേണ്ടി താന്‍ ഗര്‍ഭിണിയായതല്ലെന്നും അത് സംഭവിച്ച് പോയതാണെന്നും ശ്വേത പറഞ്ഞു. സംവിധായകന്‍ ബ്ലെസ്സി എന്നോട് ഇങ്ങനെ ഒരു ആശയം പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ ഒരു ആഗ്രഹം പറഞ്ഞിരുന്നു. ഇങ്ങനെയൊരു സിനിമയായി മാറും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഗര്‍ഭസമയത്ത് ഇത്ര മാത്രമേ ഷൂട്ട് ചെയ്യാന്‍ പറ്റുകയുള്ളൂ.
ഗര്‍ഭകാല സമയത്ത് കുറച്ച് മാത്രമേ ഷൂട്ട് ചെയ്യാന്‍ പാടുകയുള്ളൂ. അത് കഴിഞ്ഞാല്‍ ഡാന്‍സ് കളിക്കാന്‍ പറ്റില്ലെന്നും ശ്വേത പറഞ്ഞു. ഡെലിവറിയുടെ മൂന്ന് മാസത്തിനുള്ളില്‍ താന്‍ ഡാന്‍സ് ചെയ്തെന്നും നാല് സോങ് തീര്‍ക്കാനുണ്ടായിരുന്നുവെന്നും ശ്വേത പറയുന്നുണ്ട്. മലയാളം സിനിമയില്‍ ഒരു ടൈം പിരീഡ് ഉണ്ട്. ഇത് ഒന്നേക്കാല്‍ വര്‍ഷമായി. ഡെലിവറിയും കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് നീണ്ടുപോയതാണെന്നും നടി പറയുന്നു,
മാത്രമല്ല രതിനിര്‍വേദവും കാമസൂത്രയും പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇനിയും തയ്യാറാണെന്ന് ശ്വേത മേനോന്‍. ഞാന്‍ ചെയ്ത ഒരുകാര്യം നല്ലതാണോ അല്ലയോ എന്നത് നോക്കാറില്ല. അതില്‍ ഖേദിക്കാറുമില്ല. ഞാന്‍ ബോധത്തോടെ ചെയ്തതാണ് അവ എല്ലാം. ബോധമില്ലാതെ ഇതുവരെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ആരെങ്കിലും ബിക്കിനി ധരിച്ച് അഭിനയിക്കാന്‍ പറഞ്ഞാലും അത് ചെയ്യും. കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അതിന് തയ്യാറാണെന്നാണ് നടി പറഞ്ഞത്.
ബിഗ് ബോസ് സീസണ്‍ ഒന്നിലെ ഏറെ ശ്രദ്ധ ആകര്‍ഷിച്ച മത്സരാര്‍ത്ഥി കൂടിയായിരുന്നു ശ്വേത മേനോന്‍. ഈ ഓര്‍മകളും ശ്വേത പങ്കുവച്ചു. പലരും താന്‍ വിജയിക്കുമെന്ന് വിചാരിച്ചിരുന്നു എന്നും എന്നാല്‍ അവസാനം വരെ നില്‍ക്കില്ലെന്ന് എനിക്ക് തന്നെ അറിയാമായിരുന്നുവെന്നും ശ്വേത പറഞ്ഞു. ബി?ഗ് ബോസ് നല്ലൊരു ഷോ ആണെന്നും മറ്റ് സീസണുകളെ അപേക്ഷിച്ച് പ്രശ്‌നങ്ങള്‍ കുറവായിരുന്നുവെന്നും ശ്വേത പറയുന്നു. ഷോയിലെ ഭൂരിഭാഗം പേരുമായി കോണ്‍ടാക്ട് ഉണ്ടെന്നും ശ്വേത പറഞ്ഞു.
കുഞ്ഞ് ജനിച്ചതിന് ശേഷം തനിക്കത്രയും ഡിഫിക്കല്‍റ്റി തോന്നിയിട്ടില്ലെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. ആദ്യത്തെ നാല് വര്‍ഷം അവള്‍ എന്റെ കൂടെ എല്ലാ ഷൂട്ടിനും വന്നിരുന്നു. മോളും ഡാഡിയും കൂടെയുണ്ടാവും. അവളെ അങ്ങനെ ഞാന്‍ പുറംലോകത്തിന് മുന്നില്‍ കാണിച്ചിരുന്നില്ല. അവള്‍ക്ക് വായിക്കുകയും ചിത്രം വരയ്ക്കുന്നതുമൊക്കെയാണ് കൂടുതല്‍ ഇഷ്ടം. ഷൂട്ടിങ്ങിന് വരാന്‍ അവള്‍ക്കിഷ്ടമല്ലെന്ന് തോന്നിയപ്പോള്‍ അത് നിര്‍ത്തി. മൂന്നര നാല് വയസ് വരെ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. സെറ്റിലേക്ക് വന്നില്ലെങ്കില്‍ ഹോട്ടലില്‍ എങ്കിലും ഉണ്ടായിരിക്കുമെന്നും ശ്വേത മേനോന്‍ പറയുന്നു.
ഭര്‍ത്താവിന്റെ ഭയങ്കര സപ്പോര്‍ട്ട് ഉണ്ടായിരുന്നു. അദ്ദേഹം മികച്ചൊരു ഭര്‍ത്താവും അച്ഛനുമാണ്. വലിയൊരു ജോലി രാജി വെച്ചിട്ട് ഹൗസ് ഹസ്ബന്‍ഡും ഹൗസ് ഫാദറുമായിരിക്കുകയാണ് ശ്രീ. അത് ഞങ്ങള്‍ തീരുമാനിച്ചെടുത്ത തീരുമാനമാണ്. ഭാവി എങ്ങനെയായിരിക്കും, എന്ത് ചെയ്യണമെന്ന് ഞങ്ങളൊന്നിച്ച് ഇരുന്ന് തീരുമാനിച്ചു. ശ്വേത വര്‍ക്കൊന്നും നിര്‍ത്തരുതെന്നാണ് ഭര്‍ത്താവ് പറഞ്ഞിട്ടുള്ളത്.
പ്രസവിച്ച സമയത്ത് ഡോക്ടര്‍ എന്നോട് വര്‍ക്ക് ചെയ്യുന്ന അമ്മയാണോ എന്ന് ചോദിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ കുഞ്ഞിന് മുല കൊടുക്കുന്നത് തുടക്കത്തിലെ ശ്രദ്ധിക്കണമെന്നും അല്ലെങ്കില്‍ അത് വല്ലാതെ ഇമോഷണലായി ബാധിക്കുമെന്നും പറഞ്ഞിരുന്നു. ഫുള്‍ ടൈം അമ്മയെ മാത്രം ആശ്രയിച്ച് മുല കുടി നിര്‍ത്തിയാല്‍ അവരെ വല്ലാതെ ബാധിക്കും. അങ്ങനൊരു ട്രെയിനിങ് കിട്ടിയത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായി എന്നും ശ്വേത പങ്ക് വച്ചു.
അഞ്ച് മാസം മുന്‍പ് വരെ അവള്‍ ഞങ്ങളുടെ കൂടെയായിരുന്നു കിടന്നിരുന്നത്. പതിനെന്ന് വയസായപ്പോള്‍ അവള്‍ക്ക് സ്വന്തമായൊരു റൂം കൊടുത്തു. അക്കാര്യത്തില്‍ കുറച്ച് ലേറ്റ് ആയി. അതിനും മുന്‍പ് കുഞ്ഞുങ്ങളെ മാറ്റി കിടത്തണമെന്നാണ് പറയുക. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കുറച്ചൂടി സമയം കിട്ടിയിരിക്കുകയാണ്. ദമ്പതിമാര്‍ തമ്മിലുള്ള സ്നേഹവും ഉത്തരവാദിത്തങ്ങളുമൊക്കെ കൊടുത്തതിന് ശേഷമേ കുഞ്ഞുങ്ങളിലേക്ക് ശ്രദ്ധിക്കാന്‍ പാടുള്ളു. മാതാപിതാക്കള്‍ക്കിടയില്‍ ഒരു ഐക്യം ഇല്ലെങ്കില്‍ എത്ര കുട്ടികള്‍ ഉണ്ടായാലും കാര്യമില്ല. ഞങ്ങളൊന്നിച്ച് ഹോളിഡേ പോവാന്‍ തുടങ്ങി. നിങ്ങള്‍ പോയിക്കോ എന്ന് മകളും പറഞ്ഞു. കാരണം അവള്‍ക്കും കുറച്ച് ഫ്രീയാവാം. കുഞ്ഞ് ആയത് കൊണ്ട് നിങ്ങളുടെ ജീവിതം മറക്കരുതെന്ന് അച്ഛനെപ്പോഴും പറയുമായിരുന്നു. കുഞ്ഞല്ല ജീവിതം. നിങ്ങളാണ് എല്ലാം. ആ ലോകം ഉണ്ടാക്കുന്നത് നമ്മളാണെന്നും നടി പറയുന്നു.
അതേസമയം ക്വീന്‍ എലിസബത്ത് ആണ് ശ്വേത മേനോന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഡോക്ടറുടെ വേഷമാണ് ചിത്രത്തില്‍ ശ്വേത അവതരിപ്പിച്ചത്.