എന്റെ മകള്‍ക്ക് വേണ്ടി ജീവിക്കില്ല; ഒന്നും ഇന്‍വെസ്റ്റ് ചെയ്യുന്നില്ല;  ഇതെല്ലാം വെട്ടി വിഴുങ്ങിയിട്ടേ പോകൂ, അഞ്ച് പൈസ തരാന്‍ പോകുന്നില്ലെന്ന് പറയാറുണ്ട്; എനിക്കെന്റെ ജീവിതം ആസ്വദിക്കണം; മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുതെന്ന് ശ്വേത മേനോന്‍

Malayalilife
 എന്റെ മകള്‍ക്ക് വേണ്ടി ജീവിക്കില്ല; ഒന്നും ഇന്‍വെസ്റ്റ് ചെയ്യുന്നില്ല;  ഇതെല്ലാം വെട്ടി വിഴുങ്ങിയിട്ടേ പോകൂ, അഞ്ച് പൈസ തരാന്‍ പോകുന്നില്ലെന്ന് പറയാറുണ്ട്; എനിക്കെന്റെ ജീവിതം ആസ്വദിക്കണം; മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുതെന്ന് ശ്വേത മേനോന്‍

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി ശ്വേത മേനോന്‍. സ്വന്തം നിലപാട് തുറന്ന് പറയുന്ന നടിയാണ് ശ്വേത. സിനിമാ രംഗത്തും മോഡലിംഗ് രംഗത്തും തന്റെതായ സ്ഥാനം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ന് മലയാള സിനിമയുടെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ്. ഇപ്പോളിതാ മക്കള്‍ക്ക് മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുതെന്ന ശ്വേത മേനോന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

തന്റെ മകള്‍ക്ക് നല്‍കാന്‍ കഴിയുന്നത് വിദ്യാഭ്യാസവും ആരോഗ്യവും നല്ല നിമിഷങ്ങളും മാത്രമാണ് അല്ലാതെ അവര്‍ക്ക് വേണ്ടി സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുകയാണ് ശ്വേത ഇപ്പോള്‍. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്വേതയുടെ പ്രതികരണം. മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുതെന്നും അങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണെന്നും ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ എന്റെ മകള്‍ക്ക് വേണ്ടി ജീവിക്കില്ല. മകള്‍ക്ക് വേണ്ടി ഞാന്‍ ഒന്നും ഇന്‍വെസ്റ്റ് ചെയ്യുന്നില്ല. അവള്‍ക്ക് അവളുടെ ജീവിതം തിരഞ്ഞെടുക്കാന്‍ കഴിവുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അവള്‍ക്ക് വേണ്ടി ഞാന്‍ എന്തെങ്കിലും ചെയ്താല്‍ അവളെ വികലാംഗയാക്കുന്നത് പോലെയാണ്.

നല്ല വിദ്യഭ്യാസവും ആരോഗ്യവുമാണ് മകള്‍ക്ക് എനിക്ക് നല്‍കാനാകുന്നത്. അതിന് ശേഷം അവള്‍ തന്നെ അവളുടെ ഭാവി കണ്ടെത്തണം. മകള്‍ക്ക് വേണ്ടി ഒന്നും വാങ്ങാറില്ല. നല്ല ഓര്‍മകള്‍ക്കായി യാത്രകള്‍ നല്‍കാറുണ്ട്. എന്റെ അച്ഛന്‍ അങ്ങനെയാണ് ചെയ്തത്. അറിയാതെ ഞാനും അത് തന്നെ ചെയ്യുന്നു.

ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റ് തന്റേതായിരിക്കുമെന്ന് മകള്‍ പറയും. അല്ലെന്ന് ഞാന്‍ തിരുത്തും. ഇതെല്ലാം വെട്ടി വിഴുങ്ങിയിട്ടേ ഞാന്‍ പോകൂ, അഞ്ച് പൈസ തരാന്‍ പോകുന്നില്ലെന്ന് പറയാറുണ്ട്. എനിക്കെന്റെ ജീവിതം ആസ്വദിക്കണം. അവള്‍ക്ക് വേണ്ടി സമ്പാദിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഞാനതില്‍ വളരെ ക്ലിയര്‍ ആണ്. മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്. നമ്മള്‍ ചെയ്യുന്ന വലിയ തെറ്റാണത്.

നമുക്ക് വേണ്ടി നമ്മള്‍ ജീവിക്കണം അത് കണ്ട് അവര്‍ വളരട്ടെ. എല്ലാം കൊടുത്ത് അവരെ ശിക്ഷിക്കാതിരിക്കുക. കോടികളല്ല അവര്‍ക്ക് വേണ്ടത്. നല്ല നിമിഷങ്ങളും സ്നേഹവും നിമിഷവും സെക്യൂരിറ്റിയുമാണ്. അവര്‍ക്ക് നല്ല പഠിത്തം കൊടുത്ത് നോക്കൂ. അവര്‍ക്ക് താല്‍പര്യമുള്ളതില്‍ വിദ്യഭ്യാസം കൊടുക്കുക. അതാണ് ചെയ്യേണ്ടത്'- ശ്വേത മേനോന്‍ പറഞ്ഞു.

പരസ്യ രംഗത്തെ തന്റെ പഴയ കാല അനുഭവങ്ങളും ധന്യ വര്‍മയുമായുള്ള അഭിമുഖത്തില്‍ നടി പങ്ക് വച്ചു.ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് പീരിയഡ്സ് ആയതിനെക്കുറിച്ചും അത് ഡയറക്ടറിനോട് തുറന്ന് പറഞ്ഞതിനെക്കുറിച്ചും സംസാരിക്കുകയാണ് നടി. ഒരു പെര്‍ഫ്യൂം പരസ്യത്തില്‍ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് താരം. ഒരു പാര്‍ട്ടിയിലേക്ക് പെര്‍ഫ്യൂം അടിച്ച് പോകുന്നതും ആളുകള്‍ വൗ എന്ന് പറയുന്നതുമാണ് പരസ്യമെന്നും ഈ പെര്‍ഫ്യൂം ഉണ്ടെങ്കില്‍ ഒന്നും ധരിക്കേണ്ട എന്നാണ് പരസ്യത്തിന്റെ ആശയമെന്നും താരം പറയുന്നു. ഇതിനായി താന്‍ സ്‌കിന്‍ കളര്‍ പോലെയുള്ള ബോഡി സ്യൂട്ട് ധരിക്കണം. എന്നാല്‍ അന്ന് തനിക്ക് പിരീയഡ്‌സ് ആയെന്നും തന്റെ വയര്‍ കുറച്ച് വീര്‍ത്തിരുന്നു. താന്‍ ഡയറക്ടറെ വിളിച്ച് വയറുണ്ട് എന്ന് പറഞ്ഞുവെന്നും അദ്ദേഹത്തിന് ലജ്ജ തോന്നിയെന്നുമാണ് ശ്വേത പറയുന്നത്.

തന്നോട് ഒരു പെണ്‍കുട്ടിയും ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് കേട്ട് നിങ്ങള്‍ ഒരു സംവിധായകനാണെന്നും അതിനാല്‍ താന്‍ തുറന്ന് പറയണം എന്ന് പറഞ്ഞുവെന്നും താരം പറയുന്നു. കാക്കക്കുയില്‍ എന്ന സിനിമയില്‍ ആലാരേ ഗോവിന്ദ എന്ന ഡാന്‍സ് നമ്പര്‍ ചെയ്യുമ്പോള്‍ ആദ്യ ദിവസം തന്നെ പിരീയഡ്‌സ് ആയതിനെക്കുറിച്ചും നടി പറഞ്ഞു.

കാക്കക്കുയില്‍ എന്ന സിനിമയില്‍ ആലാരേ ?ഗോവിന്ദ എന്ന ഡാന്‍സ് നമ്പര്‍ ചെയ്യുമ്പോള്‍ ആദ്യ ദിവസം തന്നെ പിരീയഡ്‌സ് ആയി. 9 മണിക്കായിരുന്നു ഫിഫ്‌റ്റെന്നും താന്‍ 12.30 നാണ് എത്തിയതെന്നും താരം പറഞ്ഞു. താന്‍ ഇക്കാര്യം സംവിധായകന്‍ പ്രിയദര്‍ശനോട് പറഞ്ഞുവെന്നും ഇഞ്ചക്ഷനെടുത്ത ശേഷമാണ് ലൊക്കേഷനിലേക്ക് വന്നതെന്നും നടി പറഞ്ഞു. താന്‍ ആരായാലും അവരോട് തുറന്ന് പറയുന്ന ആളാണ്. ആദ്യം പിരീയഡ്‌സ് ആയ സമയത്ത് തന്റെ അച്ഛനാണ് സാനിറ്ററി നാപ്കിന്‍ പോയി വാങ്ങ് എന്ന് പഠിപ്പിച്ചതെന്നും ശ്വേത മേനോന്‍ പറയുന്നു.

അതേസമയം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'കരം' ആയിരുന്നു ശ്വേത മേനോന്‍ അവസാനം വേഷമിട്ട ചിത്രം. നന്ദിത ബോസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ശ്വേത മേനോന്‍ വേഷമിട്ടത്. 'ഹൃദയം', 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമായിരുന്നു കരം. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും ചിത്രത്തിലൂടെ നിര്‍മ്മാണ രംഗത്തേക്കെത്തിയത്.

shwetha menon about parenting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES