അടുത്തിടെയാണ് ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബിനെ സ്വാസിക വിവാഹം ചെയ്യാനൊരുങ്ങുന്ന വാര്‍ത്ത പുറത്ത് വന്നത്. തിരുവനന്തപുരത്ത് ജനുവരി 26ന് ആണ് ഇവരുടെ വിവാഹം. ജനുവരി 27ന് കൊച്ചിയില്‍ റിസപ്ഷനും സംഘടിപ്പിക്കും. ഇപ്പോളിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ച് നടി സ്വാസിക പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മനം പോലെ മാംഗല്യം എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് സ്വാസികയും ജേക്കബും പ്രണയത്തിലാകുന്നത്. ''ഞങ്ങള്‍ ആദ്യം കണ്ടത് സീരിയലിന്റെ സെറ്റിലാണ്. പ്രേമിന്റെ വോയിസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ മനസ്സിലൊക്കെ സങ്കല്‍പ്പിച്ച തരത്തിലുള്ള മാന്‍ലി വോയ്സ് ആണ്.''അമൃത ചാനലിന്റെ പരിപാടിക്കിടെയാണ് സ്വാസിക തന്റെ പ്രണയകഥ തുറന്നു പറഞ്ഞത്.
''ഞങ്ങള്‍ ആദ്യം കണ്ടത് സീരിയലിന്റെ സെറ്റിലാണ്. പ്രേമിന്റെ വോയിസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ മനസ്സിലൊക്കെ സങ്കല്‍പ്പിച്ച തരത്തിലുള്ള മാന്‍ലി വോയ്സ് ആണ്. ഞാനാണ് അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്. ഒരു റൊമാന്റിക് സീനിന് ഇടയില്‍ ഞാന്‍ നമുക്ക് കല്യാണം കഴിച്ചാലോ എന്നു ചോദിച്ചു. കുഞ്ചു എന്നോട്, 'എന്താ' എന്നു ചോദിച്ചു.
പക്ഷേ രണ്ടാമത് അതേ ധൈര്യത്തോടെ ആ ഇഷ്ടം പറയാന്‍ എനിക്കൊരു മടി. ഷെഡ്യൂള്‍ കഴിഞ്ഞ് തിരിച്ചുവരാന്‍ സമയത്ത് എനിക്കൊരു മെസ്സേജ്, താങ്ക്‌സ് ഫോര്‍ കമിങ് ഫോര്‍ മൈ ലൈഫ്. പിന്നെയുള്ള റൊമാന്റിക് ദിവസങ്ങള്‍ അടിപൊളിയായിരുന്നു. ലൊക്കേഷനിലെ മനോഹരമായ റൊമാന്റിക് മുഹൂര്‍ത്തങ്ങള്‍. മോണിട്ടറില്‍ നോക്കുമ്പോള്‍ ആരും അറിയാതെ കൈകള്‍ ചേര്‍ത്തുപിടിക്കുക. എനിക്കൊരുപാട് ഇഷ്ടമാണ് കുഞ്ചുവിനെ.''- സ്വാസിക പറയുന്നു.