സ്വാസിക ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ മലയാളത്തിലെ മികച്ച സ്വഭാവ നടിമാരുടെ നിരയില്‍ ഇടം പിടിച്ചതാരമാണ്. ഏറ്റവും ഒടുവില്‍ ജോഷിയുടെ പൊറിഞ്ചുമറിയം ജോസിലെ ഒരു പ്രധാനകഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്നുനില്‍ക്കുകയാണ് സ്വാസിക. സിനിമ കണ്ടിറങ്ങിയവരുടെ മനസ്സില്‍ ജോസിന്റെ ഭാര്യ ലിസി നിറഞ്ഞുനിന്നപ്പോള്‍ സ്വാസികയുടെ പുതിയമുഖം മലയാള സിനിമ കണ്ടു. ഫ്‌ളവേഴ്‌സ് ടിവിയിലെ സീതയെന്ന സീരിയലിലെ ടൈറ്റില്‍ റോളിലൂടെ മലയാളി വീടുകളിലെ ഒരംഗം തന്നെയായി മാറിയിരുന്ന സ്വാസിക പൊറിഞ്ചുമറിയം ജോസിലൂടെ തന്റെ അഭിനയത്തിന്റെ അടുത്ത ഘട്ടത്തിലേക്കാണ് കടന്നിരിക്കുന്നത്.
സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കെ സിനിമയില്‍ പ്രവേശനം ലഭിച്ചാല്‍ ഇനി സിനിമ മതിയെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി നടക്കുന്ന അഭിനേതാക്കളുള്ള മലയാളത്തില്‍ തുല്യപ്രാധാന്യത്തോടെ സീനിമയിലും സീരിയലിലും ഒരുപോലെ അഭിനയിക്കുന്നുണ്ട് സ്വാസിക. കട്ടപ്പന, സ്വര്‍ണക്കടുവ, ഇഷ്ട് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളായി നിറഞ്ഞാടുമ്പോഴും സ്വാസിക സീതയെന്ന സീരിയലിനെ മറന്നില്ല.
ഏറ്റവും ഒടുവില്‍ ഓണക്കാലത്ത് സ്വാസിക അടുത്ത ചുവട് വെപ്പ് നടത്തുകയാണ്. മുഖ്യഅഭിനേതാക്കള്‍ കണ്ടില്ലെന്ന് നടിക്കുന്ന വെബ് സീരീസുകളുടെ ലോകത്തേക്ക് ചുവടുവെയ്ക്കുകയാണ് സ്വാസിക. അതുകൊണ്ട് തന്നെ റെയ്ന്‍ ബോ മീഡിയയുടെ നീതു വെഡ്‌സ് മനു എന്ന വെബ് സീരിസിലെ നായികയായി സ്വാസികയെത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.
കട്ടപ്പനയിലെ റിത്വിക് റോഷന്‍ ഇഷ്‌ക്് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ സ്വാസിക ഓണക്കാലത്ത് ഇട്ടിമാണിയിലൂടെ പുതിയ ഭാവത്തില്‍ മലയാളികളെ തേടിയെത്തുകയാണ്. അതിനിടെയാണ് നീതുവെന്ന കഥാപാത്രത്തിലൂടെ വെബ് സീരീസില്‍ പുതിയ ചുവടുവെപ്പ് നടത്തുന്നത്.
പുതിയകാലത്തിന്റെ എല്ലാ അഹ്ലാദവും സങ്കടങ്ങളും ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ മനു നീതു എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെ കടന്നുപോകുന്ന നീതു വെഡ്‌സ് മനു എന്ന ബെസ് സീരിയലില്‍ മുഖ്യകഥാപാത്രമായ നീതുവിനെയാണ് സ്വാസിക അവതരിപ്പിക്കുന്നത്. നീതു എന്ന വീട്ടമ്മയുടെ ജീവിതാനുഭവങ്ങളെ അവതരിപ്പിച്ചുകൊണ്ട് കുടുംബപ്രേക്ഷകരുടെ മനസ്സില്‍ പുതിയ ഇടം കണ്ടെത്തുകയാണ് സ്വാസിക. നീതു വെഡ്‌സ് മനുവിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.
നീതുവിന്റെ അടുക്കള വിശേഷങ്ങളുമായി എത്തുന്ന ആദ്യഎപ്പിസോഡിനെ കറിച്ചുള്ള ട്രെയിലറില്‍ സ്വാസികയുടെ സ്വാഭാവിക അഭിനയം നിറഞ്ഞുനില്‍ക്കുന്നുണ്ട്. യു ട്യൂബ് നോക്കി കേയ്ക്കുണ്ടാക്കുന്ന ഭാര്യ, നീതുവിന്റെ ഭക്ഷണപരീക്ഷണങ്ങളില്‍ കുരുങ്ങി പ്രതിസന്ധിയിലാകുന്ന മനു തുടങ്ങി സ്വാഭാവിക അബദ്ധങ്ങളില്‍ തുടങ്ങി ജീവിതത്തിന്റെ കടുത്ത പ്രതിസന്ധികളിലേക്ക് കടന്നുപോകുന്ന കുടുംബജീവിമാണ് നീതുവഡ്‌സ് മനുവില്‍ അവതരിപ്പിക്കപ്പെടുന്നത്. വരുണ്‍ ദേവാണ് മനുവിനെ അവതരിപ്പിക്കുന്നത്.
ഓണക്കാലത്ത് മലയാളികളുടെ മുന്നിലേക്കെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഡോക്യുമെന്ററി, പരസ്യചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിട്ടുള്ള ബിജീഷ് ബാലനാണ.