ലോസാഞ്ചലസിലെ ക്ഷേത്രത്തില്‍ മാള്‍ട്ടിക്കായി പിറന്നാള്‍ ദിനത്തില്‍ പ്രത്യേക പൂജ; മകള്‍ക്കൊപ്പം ക്ഷേത്രത്തില്‍ എത്തി തൊഴുത് പ്രിയങ്കയും നിക്കും; ചിത്രങ്ങള്‍ വൈറല്‍

Malayalilife
topbanner
ലോസാഞ്ചലസിലെ ക്ഷേത്രത്തില്‍ മാള്‍ട്ടിക്കായി പിറന്നാള്‍ ദിനത്തില്‍ പ്രത്യേക പൂജ; മകള്‍ക്കൊപ്പം ക്ഷേത്രത്തില്‍ എത്തി തൊഴുത് പ്രിയങ്കയും നിക്കും; ചിത്രങ്ങള്‍ വൈറല്‍

മാള്‍ട്ടിക്കായി പിറന്നാള്‍ ദിനത്തില്‍ പ്രത്യേക പൂജ  നടത്തുന്ന പ്രിയങ്കയുടയും നിക്കിന്റെയും ചിത്രങ്ങള്‍ പുറത്ത്. പിറന്നാള്‍ ദിനത്തിലെ ചിത്രങ്ങള്‍് നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും ആണ് പുറത്ത് വിട്ടത്. മാള്‍ട്ടിക്കു വേണ്ടി പ്രത്യേകം നടത്തിയ പൂജയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാള്‍ട്ടിയുമായി ക്ഷേത്രത്തില്‍ നില്‍ക്കുന്ന നിക്കിനെയും പ്രിയങ്കയെയും പ്രിയങ്കയുടെ അമ്മ മധു ചോപ്രയേയും ചിത്രങ്ങളില്‍ കാണാം. 

പൂജിച്ച മാല ധരിച്ച മാള്‍ട്ടിയുടെ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്. ലൊസാഞ്ചലസിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു മാള്‍ട്ടിക്കു വേണ്ടിയുളള പ്രത്യേക പൂജകള്‍ നടത്തിയത്. 'അവള്‍ ഞങ്ങളുടെ അത്ഭുതമാണ് ഇന്ന് അവള്‍ക്ക് 2 വയസ് 'എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക മകളുടെ ചിത്രങ്ങള്‍ ഇസറ്റഗ്രാമില്‍ പങ്കുവെച്ചത്.

ജനുവരി 15 നായിരുന്നു മാള്‍ട്ടിക്ക് 2 വയസ്സ് പൂര്‍ത്തിയായത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഒരുക്കിയ പ്രത്യേക പിറന്നാള്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ നിക് ജൊനാസ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. 'ഞങ്ങളുടെ കുഞ്ഞുമാലാഖയ്ക്ക് 2ാം പിറന്നാള്‍' എന്ന് കുറിച്ചുകൊണ്ടായിരുന്നു നിക്കിന്റെ പോസ്റ്റ്.

special puja for malti

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES