സോഷ്യല്‍ മീഡിയയിലും മിനിസ്‌ക്രീനിലെ സജീവമായ താരമാണ് അര്‍ജുന്‍ സോമശേഖര്‍. പ്രശസ്ത സീരിയല്‍ താരം താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷിന്റെ ഭര്‍ത്താവ് കൂടെയാണ് താരം. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരത്തിന് ചക്കപ്പഴം സീരിയയിലില്‍ എത്തിയതോടെ മിനിസ്‌ക്രീനില്‍ നിന്നും നിരവധി ആരാധകരെ നേടി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഈ താര കുടുംബം തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്ക് വെച്ചെത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ സൗഭാഗ്യ സോഷ്യല്‍ മീഡിയയിലൂടെ ദുഃഖ വാര്‍ത്ത പങ്ക് വെച്ചുകൊണ്ടാണ് എത്തിയിരിക്കുന്നത്.ഇപ്പോള്‍ ഭര്‍ത്താവ് അര്‍ജുന്റെ കുടുംബത്തില്‍ ഒരു സങ്കടവാര്‍ത്ത സംഭവിച്ചിരിക്കുന്നു എന്നാണ് ആരാധകരെ അറിയിക്കുന്നത്.
അര്‍ജുന്റെ അമ്മ മരിച്ചു എന്ന വിവരമാണ് സൗഭാഗ്യ ആരാധകരോട് പങ്കുവച്ചത്. തന്റെ ഭര്‍ത്താവ് അര്‍ജുന്റെ 'അമ്മ മരിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ താരം പങ്ക് വെച്ചിരിക്കുന്നത്. എന്നാല്‍ കുടുംമ്പത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച വിയോഗങ്ങളില്‍ നിന്നെല്ലാം ഒന്ന് കരകയറി വരുമ്പോള്‍ ആയിരുന്നു ഈ വിയോഗം എന്നായിരുന്നു താരം പറഞ്ഞത്. അര്‍ജുന്റെ അച്ഛന്‍ മരിച്ചത് കോവിഡ് ബാധിച്ചായിരുന്നുവെന്നും എന്നാല്‍ ദിവസങ്ങള്‍ പിന്നിടും മുന്‍പ് അര്‍ജുന്റെ ചേട്ടന്റെ ഭാര്യയും മരിച്ചെന്നാണ് സൗഭാഗ്യ പറഞ്ഞത്. ഈ രണ്ട് വിയോഗങ്ങളും താങ്ങാനാവുന്നതില്‍ എത്രയോ അപ്പുറത്താണെന്നും അതെല്ലാം മറന്നു വരികയാണെന്നും താരം പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ അച്ഛനും ചേച്ചിക്കുമൊപ്പം മാസങ്ങളുടെ ഇടവേളയില്‍ അമ്മയും പോയ സങ്കടം സഹിക്കാന്‍ കഴിയാതെ ഇരിക്കുകയാണ് അര്‍ജുന്‍. തന്റെ പ്രിയപ്പെട്ട അമ്മായിഅമ്മയും കോട്ടല്‍ഹില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട അധ്യാപികയുമായ ടികെ രാധ അന്തരിച്ചുവെന്നായിരുന്നു താരം സൗഭാഗ്യ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്ക് വെച്ച് കുറിച്ചത്. വര്‍ത്തയറിഞ്ഞതോടെ നിരവധി പേരാണ് ഇപ്പോള്‍ ചിത്രത്തിന് താഴെയായി താരത്തിനും കുടുംബത്തിനും ആശ്വാസവാക്കുകളുമായെത്തിയിട്ടുള്ളത്. ഇത് സഹിക്കാന്‍ കഴിയുന്നില്ലെന്നാണ് അര്‍ജുന്‍ പറഞ്ഞത്.
അര്‍ജുന്റെ അമ്മയുടെ പേര് രാധ എന്നായിരുന്നു. 73 വയസ്സായിരുന്നു അമ്മയ്ക്ക്. സുധ മോളെ കയ്യിലെടുത്ത് കൊതി തീരാതെയാണ് അര്‍ജുന്റ അമ്മയുടെ യാത്ര എന്ന ആരാധകര്‍ പറയുന്നു. സൗഭാഗ്യയുടെയും അര്‍ജുന്റെയും ചില വീഡിയോസിലൂടെയാണ് അമ്മയെ മലയാളികള്‍ക്ക് സുപരിചിതം. നിരവധി താരങ്ങളും ആരാധകരും മലയാളി പ്രേക്ഷകരും ഇപ്പോള്‍ ആദരാഞ്ജലി നേര്‍ന്ന് എത്തുകയാണ്.
അര്‍ജുനും സൗഭാഗ്യവും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍ പിന്നീട് മരുമകനായി എത്തുകയായിരുന്നു. ചക്കപ്പഴമെന്ന ഹാസ്യ പരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അര്‍ജുനായിരുന്നു. തിരുവനന്തപുരം ശൈലിയിലുള്ള തന്റെ സംസാരമാണ് സംവിധായകനെ ആകര്‍ഷിച്ചതെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. സൗഭ?ഗ്യയ്‌ക്കൊപ്പം പലപ്പോഴും ഡാന്‍സ് വീഡിയോകളില്‍ അര്‍ജുനും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അങ്ങനെയാണ് അര്‍ജുന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായത്.
ചക്കപ്പഴത്തില്‍ എത്തിയതോടെ അര്‍ജുന് ഫാന്‍സ് കൂടി. അര്‍ജുന്റേയും സൗഭാഗ്യയുടേയും വിവാഹം സോഷ്യല്‍മീഡിയ ആഘോഷമാക്കിയ ഒന്നായിരുന്നു. ഡബ്‌സ് സ്മാഷ് വീഡിയോകള്‍ ആദ്യം സൗഭാഗ്യ പങ്കുവെച്ചപ്പോള്‍ ആര്‍ക്കും അറിയില്ലായിരുന്നു സൗഭാഗ്യ താരയുടെ മകളാണെന്നത്. പിന്നീടാണ് അമ്മയും മകളും ഒരുമിച്ച് വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച് വര്‍ഷങ്ങളായി താര കല്യാണ്‍ മലയാളികള്‍ക്ക് സുപരിചിതമായ മുഖമായി മാറിയിരുന്നു. അമ്മയില്‍ താരയില്‍ നിന്നുമാണ് സൗഭാഗ്യയ്ക്ക് നൃത്തത്തോടുള്ള കമ്പം വരുന്നത്.