നന്ദി അമ്മേ..ഞാന്‍ ആഗ്രഹിച്ച പോലെയൊരാളെ തന്നെ നല്‍കിയതിന്; ഒടുവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വിരാമം; വിവാഹ വാര്‍ത്ത ഉറപ്പിച്ച് സൗഭാര്യ വെങ്കിടേഷും അര്‍ജ്ജുനും; വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം

Malayalilife
 നന്ദി അമ്മേ..ഞാന്‍ ആഗ്രഹിച്ച പോലെയൊരാളെ തന്നെ നല്‍കിയതിന്; ഒടുവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വിരാമം; വിവാഹ വാര്‍ത്ത ഉറപ്പിച്ച് സൗഭാര്യ വെങ്കിടേഷും അര്‍ജ്ജുനും; വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം

ടി താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്ത്. ടിക് ടോക്കിലൂടെയും ഡബ്‌സ്മാഷ് വീഡിയോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹക്കാര്യം കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹനിശ്ചയം കഴിഞ്ഞ കാര്യം അറിയിച്ച് നടി പോസ്റ്റ് ചെയ്തത്.

'നന്ദി അമ്മേ..ഞാന്‍ ആഗ്രഹിച്ച പോലെയൊരാളെ തന്നെ നല്‍കിയതിന്..' എന്ന കുറിപ്പോടെ അമ്മയ്ക്കും പ്രതിശ്രുത വരനുമൊപ്പം നില്‍ക്കുന്ന ചിത്രവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്.സുഹൃത്ത് അര്‍ജുന്‍ സോമശേഖറാണ് വരന്‍. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. മകളോടൊപ്പം നൃത്തം ചെയ്തും ഡബ്‌സ്മാഷ് ചെയ്തും അമ്മ താരയും ഈ രംഗത്ത് സജീവമാണ്.അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സൗഭാഗ്യ. സൗഭാഗ്യക്കൊപ്പം പല ചിത്രങ്ങളിലും വീഡിയോകളിലും കണ്ടിട്ടുള്ള വ്യക്തിയാണ് അര്‍ജുന്‍ സോമശേഖര്‍. ഇരുവരും തമ്മില്‍ എന്താണെന്ന് പലപ്പോഴും ആരാധകര്‍ ചോദിച്ചിട്ടുമുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നില്‍ ഇരുവരും നില്‍ക്കുന്ന ചിത്രം ചര്‍ച്ചയായത്. നര്‍ത്തകിയുടെ വേഷത്തിലായിരുന്നു സൗഭാഗ്യ. 'എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.. എനിക്കുമൊരു അമൂല്യരത്നം കിട്ടി' എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്

saubhagya venkidesh got engaged

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES